
ദില്ലി: സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും എഫ്‌സിസി സുപ്പീരിയർ ജെനറൽ സിസ്റ്റർ ആൻ ജോസഫിനും കമ്മീഷൻ കത്ത് അയച്ചു. ലൂസി കളപ്പുരയെ കോൺവെന്റിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ടാണ് സുപ്പീരിയർ ജെനറലിന് കത്തയച്ചിരിക്കുന്നത്. ലൂസി കളപ്പുരയ്ക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് ദേശീയ വനിതാ കമ്മീഷൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
സഭാ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് കാട്ടി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍ 2019 മെയിലാണ് സിസ്റ്റർ ലൂസി കളപ്പുരയോട് മഠത്തില്‍ നിന്നും പുറത്തുപോകാനാവശ്യപ്പെട്ടത്. ഇതിനെതിരെ സിസ്റ്റർ റോമിലെ കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയെന്ന് കഴിഞ്ഞ ദിവസമാണ് സുപ്പീരിയർ ജനറല്‍ ആന്‍ ജോസഫ് അറിയിച്ചത്. എന്നാല്‍ വത്തിക്കാനിലെ കോടതിയില്‍ ഇനിയും നടപടികൾ പൂർത്തിയായിട്ടില്ലെന്നും, സുപ്പീരിയർ ജനറല്‍ കോടതി വിധി കൃത്രിമമായി ഉണ്ടാക്കിയതെന്നുമാണ് സിസ്റ്റർ ലൂസിയുടെ വാദം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam