ദേശീയപാത വികസനം: കേരളം മുൻഗണനാ പട്ടികയിൽ ഇല്ല; കണ്ണന്താനം പറഞ്ഞത് തെറ്റ്

By Web TeamFirst Published May 27, 2019, 3:01 PM IST
Highlights

ദേശീയ പാത വികസനം പരിഗണന കൂടിയ പട്ടികയിൽ തന്നെ ഉൾപ്പെടുത്തി എന്നായിരുന്നു കണ്ണന്താനം അവകാശപ്പെട്ടിരുന്നത്. അത് തെറ്റെന്ന് തെളിയിക്കുന്നതാണ് രേഖകൾ.

കോഴിക്കോട്: ദേശീയ പാത വികസനത്തിൽ കേരളത്തിനുണ്ടായ പ്രതിസന്ധി പരിഹരിച്ചെന്ന കേന്ദ്ര മന്ത്രി കണ്ണന്താനം അടക്കമുള്ളവരുടെ അവകാശവാദം തെറ്റ്. പരിഗണന കുറഞ്ഞ ഹൈ ടു പട്ടികയിലേക്ക് കേരളത്തിന്‍റെ ദേശീയ പാത വികസനം മാറ്റിയ നടപടി വൻ വിവാദമായപ്പോഴായിരുന്നു കണ്ണന്താനത്തിന്‍റെ ഇടപെടൽ. കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച ശേഷം പരിഗണന കൂടിയ ഹൈ വൺ വിഭാഗത്തിൽ ദേശീയപാത വികസനം ഉൾപ്പെടുത്താൻ നടപടി എടുത്തെന്നും അവകാശവാദമുണ്ടായിരുന്നു. 

എന്നാൽ സംസ്ഥാനത്തിന് മുൻഗണന നൽകാനുള്ള തീരുമാനം നടപ്പായില്ലെന്നാണ് പുറത്ത് വരുന്ന ഉത്തരവിൽ വ്യക്തമാകുന്നത്. നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടെന്നാണ് ഈ മാസം 15 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള മുന്‍ഗണന വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്രഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും അറിയിച്ചിരുന്നു. ദേശീയപാത വികസനത്തില്‍ കേരളത്തോട് യാതൊരു വിവേചനവും കേന്ദ്രസര്‍ക്കാര്‍ കാണിക്കില്ല. ദേശീയപാത വികസനത്തില്‍ കേരളം നേരിടുന്ന പ്രധാന വിഷയം ഭൂമിയേറ്റെടുക്കലാണ്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഉടന്‍ വ്യക്തത വരുത്തുമെന്നും നിതിന്‍ ഗഡ്കരി പ്രതികരിച്ചിരുന്നു. 

Read also: ദേശീയപാത വികസനം: കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കി

click me!