ദേശീയ പാത നിർമാണത്തിലെ ക്രമക്കേട്:ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കെതിരെ സിബിഐ കുറ്റപത്രം

By Web TeamFirst Published Aug 8, 2022, 2:01 PM IST
Highlights

2006- 12 കാലഘട്ടത്തിൽ ഇടപ്പളളി – മണ്ണൂത്തി പാതയിലെ നിർമാണത്തിലാണ് ക്രമക്കേട് .ദേശീയ പാത ഉദ്യോഗസ്ഥരെ  കേസിൽ പ്രതി ചേർത്തില്ല.ഇതിനായി പ്രോസിക്യൂഷന് കേന്ദ്ര അനുമതി  കിട്ടിയില്ല 

കൊച്ചി:ദേശീയ പാത നിർമാണത്തിലെ ക്രമക്കേടില്‍ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കന്പനിയെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു
2006- 12 കാലഘട്ടത്തിൽ ദേശീയ പാത നിർമിച്ചതിൽ ക്രമക്കേട് നടന്നെന്നാണ് കുറ്റപത്രത്തിലുളളത് .എന്നാൽ ദേശീയ പാത ഉദ്യോഗസ്ഥരെ  കേസിൽ പ്രതി ചേർത്തില്ല.ഇതിനായി പ്രോസിക്യൂഷൻ അനുമതി സിബിഐയ്ക്ക് കിട്ടിയില്ല .നിർമാണത്തിന് ദേശീയ പാത മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്..പത്തുദിവസം മുമ്പാണ് കുറ്റപത്രം നൽകിയത്.

സബ് കോൺട്രാക്റ്റിലൂടെയാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കന്പനിക്ക് അറ്റകുറ്റപ്പണിക്ക് കരാർ കിട്ടിയത്, ടാറിങ്ങിലടക്കം വീഴ്ചയുണ്ടായി,  നിശ്ചിത നിലവാരത്തിലുളള കനം ടാറിങ്ങിലില്ല, അതിനാലാണ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞതെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.2020ൽ ആണ് സിബിഐ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.റോഡ് ടാർ ചെയ്തത് കനം കുറച്ചണ്.റോഡ് ടാർ ചെയ്യേണ്ടത് 22.5സെന്‍റി മീറ്റർ കനത്തിലായിരുന്നു. എന്നാല്‍ ടാർ ചെയ്തത് 17-18 സെന്‍റി മീറ്റർ കനത്തിൽ മാത്രമാണ്.സർവീസ് റോഡുകളും മോശം നിലവാരത്തിൽ നിർമിച്ചു
അഴിമതിയിൽ NHAI ഉന്നതോദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ടെഹ്കിലും, പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രം അനുമതി നൽകിയില്ല

 

റോഡിലെ കുഴിയിൽ വീണ് മരണം: കരാർ കമ്പനിക്കെതിരെ കേസ്, റോഡ് അറ്റകുറ്റപണിയിൽ വീഴ്ച 

നെടുമ്പാശ്ശേരി ദേശീയപാതയിൽ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ദേശീയപാത കരാർ കമ്പനി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെതിരെ കേസെടുത്ത് പൊലീസ്. ഹാഷിമിന്റെ മരണത്തിൽ മനപൂർവമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. റോഡ് അറ്റകുറ്റപണിയ്ക്കായി കമ്പനിയ്ക്ക് 18 വർഷത്തെ കരാറാണുള്ളത്. എന്നാൽ റോഡ് അറ്റകുറ്റ പണി നടത്തുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്നും പൊലീസ് വിശദീകരിച്ചു. റോഡിലെ കുഴിയിൽ വീണ ഹാഷിം വാഹനമിടിച്ചാണ് മരിച്ചത്. ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

'വകുപ്പിലെ തര്‍ക്കം, പല ജോലികളും ടെന്‍ഡര്‍ ചെയ്യാന്‍ വൈകി', പൊതുമരാമത്ത് മന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ്

പരാതികൾ കൂടുന്നുവെന്നും റോഡുകളിലെ അറ്റകുറ്റപണിയടക്കം കരാർ വ്യവസ്ഥ പാലിക്കണമെന്നും അറിയിച്ച് ജൂണ്‍ 24ന് ദേശീയപാത അതോറിറ്റി കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് നൽകിയിരുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും കമ്പനി റോഡ് അറ്റകുറ്റപ്പണിക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നതോടെയാണ് ഒരു ജീവൻ കൂടി പൊലിഞ്ഞത്. 

'സുധാകരനെ കണ്ട് ഉപദേശം തേടൂ', റിയാസിനോട് സതീശൻ

click me!