സിദ്ധാര്‍ത്ഥന്‍റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ പൂക്കോട് കോളേജിലേക്ക്, തിങ്കളാഴ്ച തെളിവെടുക്കും

Published : Apr 06, 2024, 11:34 PM IST
സിദ്ധാര്‍ത്ഥന്‍റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ പൂക്കോട് കോളേജിലേക്ക്, തിങ്കളാഴ്ച തെളിവെടുക്കും

Synopsis

അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷൻ ക്യാമ്പസിലുണ്ടാകും. സ്ഥാപനത്തിലെ അധ്യാപക- അനധ്യാപക ജീവനക്കാരെയും വിസ്തരിക്കും.

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായ നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലെത്തും. തിങ്കളാഴ്ച പൂക്കോട് കോളേജിലെത്തി തെളിവെടുപ്പ് നടത്താനാണ് തീരുമാനം.

അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷൻ ക്യാമ്പസിലുണ്ടാകും. സ്ഥാപനത്തിലെ അധ്യാപക- അനധ്യാപക ജീവനക്കാരെയും വിസ്തരിക്കും.

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണിപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും എത്തുന്നുവെന്ന വിവരം വരുന്നത്. ദില്ലിയില്‍ നിന്നുള്ള സിബിഐ സംഘം ശനിയാഴ്ച വയനാട്ടില്‍ എത്തി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശിന്‍റെ മൊഴി ചൊവ്വാഴ്ച എടുക്കും.

വയനാട് എസ്പി ടി നാരായണനുമായി സിബിഐ സംഘം ചര്‍ച്ച നടത്തിയിരുന്നു. കേസ് അന്വേഷിച്ച കല്‍പറ്റ ഡിവൈഎസ്പി ടിഎൻ സജീവനുമായും സംഘം സംസാരിച്ചിരുന്നു. ഒരാഴ്ചയോളം സംഘം വയനാട്ടില്‍ തുടരുമെന്നാണ് സൂചന. 

Also Read:- അനില്‍ ആന്‍റണിക്കെതിരെ പ്രചാരണത്തിനിറങ്ങി അച്ചു ഉമ്മൻ; ആര് വന്നാലും പോയാലും ഒന്നുമില്ലെന്ന് അനില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്? വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും
ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല