'മന്ത്രിസ്ഥാനം മാറുന്ന ധാരണ ഉണ്ടായിരുന്നുവെന്ന് ദേശീയനേതൃത്വം ഇപ്പോഴാണ് പറഞ്ഞത്'; എ കെ ശശീന്ദ്രന്‍

Published : Sep 30, 2024, 01:26 PM IST
'മന്ത്രിസ്ഥാനം മാറുന്ന ധാരണ ഉണ്ടായിരുന്നുവെന്ന് ദേശീയനേതൃത്വം ഇപ്പോഴാണ് പറഞ്ഞത്'; എ കെ ശശീന്ദ്രന്‍

Synopsis

അധികാരത്തിൽ കടിച്ചു തൂങ്ങുന്ന ആളല്ല താൻ എന്നും ശശീന്ദ്രൻ പറഞ്ഞു. 


തിരുവനന്തപുരം: മന്ത്രിസ്ഥാനം മാറ്റുന്നതിൽ അതൃപ്തി പ്രകടമാക്കി മന്ത്രി എ കെ ശശീന്ദ്രൻ. തീരുമാനം വരുന്നതിനു മുൻപേ മാധ്യമങ്ങളിൽ പ്രതികരിക്കുന്നവർ അത് ഉചിതമാണോ എന്ന്  ആലോചിക്കണമെന്ന് ശശീന്ദ്രൻ പറഞ്ഞു. മന്ത്രിസ്ഥാനം മാറുന്ന ധാരണ ഉണ്ടായിരുന്നു എന്ന് ദേശീയ നേതൃത്വം ഇപ്പോളാണ് പറഞ്ഞത്. സംഘടനാപരമായി തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ടവർ അതിന് തയ്യാറാകണം. മന്ത്രി സ്ഥാനം ഒഴിയുന്നതിൽ നേതൃത്വത്തിന് എപ്പോൾ വേണമെങ്കിലും തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുന്നതിൽ തനിക്ക് വൈമനസ്യം ഇല്ലെന്നും കൂട്ടിച്ചേർത്തു. അധികാരത്തിൽ കടിച്ചു തൂങ്ങുന്ന ആളല്ല താൻ എന്നും ശശീന്ദ്രൻ പറഞ്ഞു. 

PREV
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി