രണ്ടാം പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു, മാനേജർ ജോഷി കുറ്റക്കാരൻ

Published : Sep 30, 2024, 11:25 AM ISTUpdated : Sep 30, 2024, 11:34 AM IST
രണ്ടാം പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു, മാനേജർ ജോഷി കുറ്റക്കാരൻ

Synopsis

മോൻസൺ മാവുങ്കലിന്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി. മോൻസൺ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്.

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മോൻസൺ മാവുങ്കലിന്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി. മോൻസൺ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോൻസൺ മാവുങ്കലിനെ ശിക്ഷിച്ച പോക്സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നൽകിയത്. ആദ്യ കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ് നിലവിൽ മോൻസൺ മാവുങ്കൽ. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോൻസണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്. ഇതിൽ 2 പോക്സോ കേസുകളുമുണ്ട്. ഇതിൽ ആദ്യ കേസിലാണ് ശിക്ഷിക്കപ്പെട്ടത്.  

പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്; പൊലീസ് ഉദ്യോ​ഗസ്ഥർ പണം വാങ്ങിയതിന് തെളിവില്ല

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബവഴക്കിനിടെ അമ്മ ബോധരഹിതയായി വീണു, സംഭവം അറിഞ്ഞെത്തിയ അനുജൻ ചേട്ടനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു, പിന്നാലെ അറസ്റ്റിൽ
സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു, ജനപ്രിയ ബ്രാൻഡുകൾക്ക് 10 മുതൽ 50 രൂപവരെ കുറഞ്ഞു