പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് കരിമ്പുഴ സ്വദേശി മരിച്ചു; ഒരാഴ്ചക്കിടെ ഡെങ്കി ബാധിച്ച് മൂന്നാമത്തെ മരണം

Published : Jun 17, 2026, 09:56 AM IST
dengue death

Synopsis

മണ്ണാർക്കാട് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ല ആരോ​ഗ്യവകുപ്പ് അറിയിച്ചു.

പാലക്കാട്: പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ‍ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞദിവസം കരിമ്പുഴയിൽ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചിരുന്നു. ജൂൺ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് രണ്ടുപേരാണ്. ജില്ലയിൽ നിലവിൽ ഡെങ്കിപ്പനി ബാധിച്ച ഈ മാസം ചികിത്സ തേടിയത് 543 പേരാണ്. മണ്ണാർക്കാട് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ല ആരോ​ഗ്യവകുപ്പ് അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതി; കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും
പി എം ശ്രീ പദ്ധതി: മുഖ്യമന്ത്രിയെ തള്ളി മുൻമന്ത്രി വി ശിവൻകുട്ടി, 'പി എം ശ്രീയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല'