ബത്തേരിയിൽ കല്ലട ബസ് നാട്ടുകാർ തടഞ്ഞു

By Web TeamFirst Published Apr 26, 2019, 7:56 PM IST
Highlights

ബത്തേരി സ്വദേശി സച്ചിനെ കല്ലട ബസ് ജീവനക്കാർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ബസ് തടഞ്ഞത്. വയനാട് ആർടിഒ സ്ഥലത്തെത്തി പരിശോധന നടത്തി. 

വയനാട്: കോഴിക്കോട് നിന്നും ഹൈദരാബാദിലേക്ക് പോകുന്ന കല്ലട ബസ് ബസ് വയനാട് ബത്തേരിയിൽ നാട്ടുകാർ തടഞ്ഞു. ബത്തേരി സ്വദേശി സച്ചിനെ കല്ലട ബസ് ജീവനക്കാർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ബസ് തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് വയനാട് ആർടിഒ സ്ഥലത്തെത്തി പരിശോധന നടത്തി. 

യാത്രക്കാരെ ആക്രമിക്കുന്ന കല്ലട ബസ് ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകരും കല്ലട ബസ് തടഞ്ഞിരുന്നു. കോഴിക്കോട് പാളയത്ത് വെച്ചാണ് കല്ലട ബസ് തടഞ്ഞത്. പൊലീസെത്തിയാണ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. 

അതേസമയം, അന്തർ സംസ്ഥാന ബസുകളിലെ നിയമലഘനം പിടികൂടുന്നതിനായുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ തുടരുകയാണ്. 206 തവണ അമിതവേഗത്തിലോടിയ നാഗാലാന്‍ഡ് രജിസ്ട്രേഷന്‍ ബസ് മോട്ടോർ വാഹനവകുപ്പിന്‍റെ എന്‍ഫോഴ്സമെന്‍റ് വിഭാഗം ഇന്ന് പിടികൂടി. അതിനിടെ പിഴ ഇനത്തിൽ മോട്ടോർ വാഹനവകുപ്പിന് കോടികൾ കുടിശ്ശികയുണ്ടെന്ന് ഗതാഗത കമ്മീഷണർ തന്നെ സമ്മതിച്ചു.

click me!