സംസ്ഥാനത്ത് 2021 ഒക്ടോബർ മാസത്തിൽ പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നവർക്ക് ധനസഹായം പ്രഖ്യാപിച്ചു

Published : Jul 22, 2022, 05:54 PM IST
സംസ്ഥാനത്ത് 2021 ഒക്ടോബർ മാസത്തിൽ പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നവർക്ക് ധനസഹായം പ്രഖ്യാപിച്ചു

Synopsis

ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ പ്രകൃതി ക്ഷോഭങ്ങളിൽ വീട് തകർന്നവർക്കായി 4,46,06,100 (4.46 കോടി രൂപ) രൂപയാണ് അനുവദിച്ചത്. ആലപ്പുഴ ജില്ലയ്ക്ക് 2,28,00,400 (2.28 കോടി) രൂപ അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ധന സഹായം പ്രഖ്യാപിച്ചു. 2021 ഒക്ടോബര്‍ മാസത്തിലെ പ്രകൃതി ക്ഷോഭത്തില്‍ ഭവന നാശം സംഭവിച്ചവര്‍ക്കാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അർഹരായവർക്ക് ധനസഹായം അനുവദിച്ചത്.

ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ പ്രകൃതി ക്ഷോഭങ്ങളിൽ വീട് തകർന്നവർക്കായി 4,46,06,100 (4.46 കോടി രൂപ) രൂപയാണ് അനുവദിച്ചത്. ആലപ്പുഴ ജില്ലയ്ക്ക് 2,28,00,400 (2.28 കോടി) രൂപ അനുവദിച്ചു. കൊല്ലം ജില്ലയിൽ 1,86,04,400 (1.86 കോടി രൂപ) വീട് തകർന്നവർക്ക് അനുവദിച്ചു. കണ്ണൂര്‍ ജില്ലയിലുണ്ടായ പ്രകൃതി ക്ഷോഭത്തിൽ 32,01,300 രൂപ(32 ലക്ഷം രൂപ)യുമാണ് അനുവദിച്ചത്.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 2631 ഗുണഭോക്താക്കളാണ് ഉള്ളത്. 11,62,98,000 രൂപയാണ് (11.62 കോടി രൂപ) ഈ ജില്ലകളിലെ ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചത്. 

പ്രകൃതി ക്ഷോഭങ്ങളെ തുടർന്ന് ജീവഹാനി സംഭവിച്ചവരുടെ അവകാശികള്‍ക്ക് ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഭവന നാശം നേരിട്ടവര്‍ക്ക് സമതലം/ മലയോരം വിഭാഗങ്ങളായി തിരിച്ച്, നഷ്ട ശതമാനത്തിന്റെ തോത് കണക്കാക്കി ദുരിതാശ്വാസ നിധിയില്‍ നിന്ന് വിഹിതം നിശ്ചയിച്ച് നേരത്തെ ഉത്തരവായിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മതരാഷ്ട്രമാണ് ലക്ഷ്യം, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിൻ്റെ പ്രസ്താവനയിൽ ഇത് വ്യക്തം'; ജമാഅത്തെ ഇസ്ലാമിക്കെതിരെ പികെ കൃഷ്‌ണദാസ്
നാല് ബൂത്തുകളിൽ വോട്ടർമാരെ കൂട്ടത്തോടെ വെട്ടാൻ അപേക്ഷ, 'മരിച്ച' ലിസ്റ്റിൽ ജീവിച്ചിരിക്കുന്നവ‍ർ; തൃശൂരിൽ ബിജെപിക്കെതിരെ കോൺഗ്രസ്