
തിരുവനന്തപുരം: സർക്കാരിന്റെ വികസന മുന്നേറ്റത്തെയും നവകേരള നിര്‍മാണത്തെയും അധികരിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച 'മിഴിവ് 2019' പ്രൊമോ വീഡിയോ മത്സരത്തിൽ ഒന്നാം സ്ഥാനം ഉറുമ്പിന്. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഫലകവും ആണ് സമ്മാനം. വിദേശത്ത് നിന്നടക്കം 147 എൻട്രികളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികൾക്ക് സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.
സ്മൈലി ക്രീയേറ്റെഴ്സിന്റെ ബാനറിൽ രശ്മി സംവിധാനം ചെയ്ത വീഡിയോയുടെ എഡിറ്റിംഗ് സരിൻ രാമകൃഷ്ണനും, ക്യാമറ എ കെ മനോജുമാണ് നിര്‍വഹിച്ചത്. അഭിജിത് ഇടയത്ത്, എം വി ബിജിഷ എന്നിവരാിരുന്നു സഹ സംവിധായകര്‍. ചെറുതെങ്കിലും മനുഷ്യന് മാതൃക ആകാവുന്ന സാമൂഹിക ജീവിതം നയിക്കുന്ന ഉറുമ്പുകളുടെ ലോകം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ അവർ എങ്ങനെ ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കുന്നുവെന്നാണ് വീഡിയോയില്‍ പറയുന്നത്.
ഉറുമ്പുകളെ പോലെ പ്രളയകാലത്തും അതിനുശേഷവും നമ്മൾ മലയാളികളും ദുരിതങ്ങളെ ഒരുമിച്ച് അതിജീവിച്ചവരാണ്. ഇതാണ് സമ്മാനാർഹമായ വീഡിയോയുടെ ആശയം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam