
കൊച്ചി: നവകേരള സദസ്സുമായി ബന്ധപ്പെട്ട അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും മാരകായുധങ്ങള്‍ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് പൊലീസ് എസ്കോര്‍ട്ട് പോവുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു. ക്രിമിനൽ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ട്. ഗുണ്ടകൾ വാഹനത്തിൽ മുഖ്യമന്ത്രിക്ക് അകമ്പടി പോവുകയാണ്. അക്രമങ്ങളില്‍ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണം.
കൊച്ചിയിൽ സി.പി.എം പ്രവർത്തകർക്കെതിരെയും 'രക്ഷാപ്രവർത്തനം' നടന്നു. ബജറ്റ് ചർച്ചകൾ നടത്തേണ്ട ധനമന്ത്രി നവകേരള സദസിനായി നടക്കുകയാണ്. ഭരണസിരാകേന്ദ്രത്തിൽ ഉദ്യോഗസ്ഥർ പോലുമില്ല. സംസ്ഥാനം അനാഥമായ സ്ഥിതിയിലാണ്. കേരളം മുടിഞ്ഞ നാടായി മാറി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഒരു നടപടിയുമില്ല. അതൊന്നും ശ്രദ്ധിക്കാൻ സർക്കാരിന് സമയമില്ല. ദേവസ്വം മന്ത്രി യാത്രയിലാണ്. എസ്എഫ്ഐ മുന്‍ നേതാവ് വിദ്യ പ്രതിയായ കേസില്‍ കുറ്റപത്രം നല്‍കാതെ വേണ്ടപെട്ടവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam