'കറുപ്പ് വസ്ത്രം അണിഞ്ഞാൽ എങ്ങനെ പ്രതിഷേധമാകും; പൊലീസ് നടപടി ഭർത്താവ് ബിജെപി നേതാവായതിനാൽ': പരാതിയുമായി അർച്ചന

Published : Jan 04, 2024, 09:50 AM ISTUpdated : Jan 04, 2024, 10:00 AM IST
'കറുപ്പ് വസ്ത്രം അണിഞ്ഞാൽ എങ്ങനെ പ്രതിഷേധമാകും; പൊലീസ് നടപടി ഭർത്താവ് ബിജെപി നേതാവായതിനാൽ': പരാതിയുമായി അർച്ചന

Synopsis

കഴിഞ്ഞ മാസം 18 നാണ് അർച്ചനയെ പൊലീസ് കരുതൽ തടങ്കലിലെടുത്തത്. നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന് ഏഴ് മണിക്കൂറിലേറെ നേരം പൊലീസ് തടഞ്ഞുവെച്ചെന്നാണ് യുവതിയുടെ പരാതി

കൊല്ലം: ഭർത്താവ് ബിജെപി നേതാവായതുകൊണ്ടാണ് നവകേരള സദസ് ബസ് കടന്നുപോയ വഴിയിൽ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് തലവൂർ സ്വദേശി അർച്ചന. ഒപ്പമുണ്ടായിരുന്ന ഭർത്താവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചുവെന്ന് അര്‍ച്ചന ആരോപിക്കുന്നു. വലിയ മാനസിക സമ്മർദ്ദമാണ് കസ്റ്റഡിയിലെടുത്ത ഏഴ് മണിക്കൂർ അനുഭവിച്ചതെന്നും അർച്ചന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൗലികാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അര്‍ച്ചന. 

കഴിഞ്ഞ മാസം 18 നാണ് അർച്ചനയെ പൊലീസ് കരുതൽ തടങ്കലിലെടുത്തത്. നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന് ഏഴ് മണിക്കൂറിലേറെ നേരം പൊലീസ് തടഞ്ഞുവെച്ചെന്നാണ് യുവതിയുടെ പരാതി. അര്‍ച്ചന ഭർത്താവിന്‍റെ അമ്മയുമൊത്താണ് ഡിസംബര്‍ 18 ന് കൊല്ലം ജംഗ്ഷനിൽ നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും കാണാൻ പോയത്. കറുത്ത വസ്ത്രമായിരുന്നു അണിഞ്ഞതെന്നതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് വന്നതെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞ് കുന്നിക്കോട് പൊലീസ് ഏഴ് മണിക്കൂറിലേറെ തടഞ്ഞ് വെച്ചുവെന്നാണ് അര്‍ച്ചനയുടെ പരാതി. അകാരണമായി പൊലീസ് തടഞ്ഞുവെച്ചതിനാൽ അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് അർച്ചന നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

PREV
click me!

Recommended Stories

വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും, പോളിങ് അവസാന മണിക്കൂറിലേക്ക്; 70 ശതമാനം രേഖപ്പെടുത്തി
കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ