കൊല്ലം കടക്കൽ ക്ഷേത്ര മൈതാനത്തെ നവ കേരള സദസ് മാറ്റി; പകരം രണ്ട് സ്ഥലങ്ങൾ പരിഗണനയിൽ

Published : Dec 15, 2023, 11:33 PM IST
കൊല്ലം കടക്കൽ ക്ഷേത്ര മൈതാനത്തെ നവ കേരള സദസ് മാറ്റി; പകരം രണ്ട് സ്ഥലങ്ങൾ പരിഗണനയിൽ

Synopsis

കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നടത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു

കൊല്ലം: കൊല്ലം കടക്കൽ ക്ഷേത്ര മൈതാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന നവ കേരള സദസ്സ് മറ്റൊരിടത്ത് നടത്താൻ തീരുമാനം. ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ് നടത്തുന്നത് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് തീരുമാനം. കടയ്ക്കൽ ക്ഷേത്രത്തിൽ നവ കേരള സദസ്സിന് വേദി നിശ്ചയിച്ചതിനെതിരായ കേസ് തിങ്കളാഴ്ച്ച കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം. കടയ്ക്കൽ ബസ് സ്റ്റാന്റിലേക്കോ പഞ്ചായത്ത് സ്റ്റേഡിയത്തിലേക്കോ വേദി മാറ്റുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നവ കേരള സദസ്സ് നടത്താൻ ദേവസ്വം ബോര്‍ഡായിരുന്നു അനുമതി നൽകിയത്. ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി തീരുമാനം. ക്ഷേത്രത്തോട് ചേർന്നാണ് നവ കേരള സദസ്സിനുള്ള പന്തൽ ഒരുക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റേണ്ടി വരും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ