എറണാകുളത്ത് നാല് മണ്ഡലങ്ങളിൽ നവകേരള സദസ്; ഒപ്പം പുതിയ മന്ത്രിമാരും; വൻസുരക്ഷാ ക്രമീകരണങ്ങൾ

Published : Dec 31, 2023, 07:56 AM ISTUpdated : Dec 31, 2023, 01:11 PM IST
എറണാകുളത്ത് നാല് മണ്ഡലങ്ങളിൽ നവകേരള സദസ്; ഒപ്പം പുതിയ മന്ത്രിമാരും; വൻസുരക്ഷാ ക്രമീകരണങ്ങൾ

Synopsis

തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസാണ് പുതുവത്സരദിനവും തൊട്ടടുത്ത ദിവസവുമായി ക്രമീകരിച്ചിരിക്കുന്നത്. 

കൊച്ചി: നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത രണ്ടുദിവസം എറണാകുളത്തുണ്ടാകും. കാനം രാജേന്രന്‍റെ മരണത്തെത്തുടർന്ന് മാറ്റിവെച്ച ജില്ലയിലെ നാലുമണ്ഡലങ്ങളിലെ നവകേരളസദസാണ് നാളെയും മറ്റന്നാളുമായി നടക്കുക. പുതുതായി ചുമതലയേറ്റ മന്ത്രിമാരും അവസാന നാലുമണ്ഡലങ്ങളിലെത്തും.

136 മണ്ഡലങ്ങൾ പൂർത്തിയാക്കിയ നവകേരള സദസ്. രക്ഷാപ്രവ‍ർത്തകരുടെ വഴിനീളെയുളള പഞ്ഞിക്കിടൽ. കരിങ്കൊടി. ഷൂഏറ്. മുഖ്യമന്ത്രിയുടെ അംഗരക്ഷകനടക്കം എതിരായ കേസ്. ആഴ്ചകൾ നീണ്ട നവകേരളസദസിന്‍റെ അലയൊലികൾ അവസാനിക്കും മുമ്പാണ് മന്ത്രിപ്പട കൊച്ചിയിലേക്ക് വരുന്നത്. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസാണ് പുതുവത്സരദിനവും തൊട്ടടുത്ത ദിവസവുമായി ക്രമീകരിച്ചിരിക്കുന്നത്. 

മുഖ്യമന്ത്രിയും സംഘവും കൊച്ചിയിലേക്ക് വരുമ്പോൾ നവകേരള സദസിനൊപ്പമുണ്ടായിരുന്ന ആന്‍റണിരാജുവും അഹമ്മദ് ദേവർകോവിലുമില്ല. ഗണേഷ്കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായതോടെ ഇരുവരും അവസാന നാലുമണ്ഡലങ്ങളിലെത്തും. പഴയതുപോലെ പൗരപ്രമുഖരുമായുളള കൂടിക്കാഴ്ചയും ഇത്തവണയില്ല. വാർത്താ സമ്മേളനം പരമാവധി ഒഴിവാക്കാൻ നോക്കുന്നുമുണ്ട്.

നാളെ വൈകിട്ട് 3ന് തൃക്കാക്കരയിലും വൈകിട്ട് 5ന് പിറവത്തുമാണ് ആദ്യദിനം. ചൊവ്വാഴ്ച തൃപ്പൂണിത്തുറയിലും കുന്നത്തുനാടും എത്തുന്നതോടെ 140 മണ്ഡലങ്ങളും പൂർത്തിയാകും. എറണാകുളത്തെ മറ്റു മണ്ഡലങ്ങളിൽ നവകേരളസദസെത്തിയപ്പോൾ കരിങ്കൊടി പ്രതിഷേധങ്ങളും ഏറ്റുമുട്ടലും കണ്ടതാണ്. അതുകൊണ്ടുതന്നെ വൻ പൊലീസ് സന്നാഹവും ഒപ്പമുണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ്

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി