നേവൽഡേ ഓപ്പറേഷൻ ഡെമോ: ഡിസംബര്‍ 3ന് ഉച്ചയ്ക്ക് 12 മുതൽ ഗതാഗത ക്രമീകരണങ്ങൾ ശ്രദ്ധിക്കണം, തലസ്ഥാന നഗരി പ്രതീക്ഷിക്കുന്നത് 50000ലേറെ പേരെ

Published : Nov 29, 2025, 01:10 AM IST
 Thiruvananthapuram traffic restrictions

Synopsis

ശംഖുംമുഖത്ത് നടക്കുന്ന ഇന്ത്യൻ നാവികസേനയുടെ നേവൽഡേ ഓപ്പറേഷൻ ഡെമോയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിവിധയിടങ്ങളിൽ പാർക്കിംഗ് സൗകര്യങ്ങളും വേദിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: നേവൽഡേ ഓപ്പറേഷൻ ഡെമോയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ. ശംഖുംമുഖത്ത് ഡിസംബർ മൂന്നിന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഉച്ചയ്ക്ക് 12 മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഡെമോ കാണുവാനായി ഏകദേശം 50000ത്തിനധികം പൊതുജനങ്ങൾ എത്തിച്ചേരാൻ സാധ്യതയുണ്ട്.

തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 0471-2558731 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പൊതുജനങ്ങൾക്ക് അനുവദിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതാണ്. ചാക്ക, കല്ലുംമൂട്, സ്റ്റേഷൻകടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളിൽ നിന്നും ശംഖുംമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളൂ. വാഹനങ്ങളുടെ പാസ് പരിശോധിച്ച് പാർക്കിംഗ് ലഭ്യത അനുസരിച്ച് പ്രവേശനം അനുവദിക്കും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

പ്രത്യേക ക്ഷണിതാക്കളുടെയും മീഡിയയുടെയും വാഹനങ്ങൾ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ ചാക്ക-ആൽസെയിന്‍റ്സ് വഴി ശംഖുമുഖത്ത് എത്തി ആളുകളെ ഇറക്കിയതിന് ശേഷം പാസിലെ ക്യുആർ കോഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതും അതിനുശേഷം വരുന്ന വാഹനങ്ങൾ ഈഞ്ചക്കൽ-കല്ലുംമ്മൂട്-പൊന്നറപാലം-വലിയതുറ-ഡൊമസ്റ്റിക് എയർപോർട്ട് വഴിയും പോകേണ്ടതാണ്.

പാസ് അനുവദിക്കപ്പെട്ട കാണികളുടെ വാഹനങ്ങൾ ചാക്ക-ആൽ സെയിന്‍റ്സ് - ബാലനഗർ റോഡ് വഴിയും ചാക്ക-ആൽസെയിന്‍റ്സ് - മാധവപുരം - വേളി ടൂറിസ്റ്റ് വില്ലേജ് - വെട്ടുകാട് വഴിയും പാസിൽ അനുവദിക്കപ്പെട്ട പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതും നേവി ഏർപ്പെടുത്തിയിട്ടുളള വാഹനങ്ങളിൽ കണ്ണാന്തുറ എത്തി പരിപാടി കാണുകയും പരിപാടി കഴിഞ്ഞതിന് ശേഷം നേവി ഏർപ്പെടുത്തിയ വാഹനങ്ങളിൽ പാർക്കിംഗ് സ്ഥലങ്ങളിൽ എത്തി തിരികെ പോകേണ്ടതുമാണ്.

പാസില്ലാതെ പരിപാടി കാണാൻ വരുന്ന പൊതുജനങ്ങൾ, വാഹനങ്ങൾ തിരുവനന്തപുരം സിറ്റി പരിധിയിൽ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യേണ്ടതും, പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന കെഎസ്ആർടിസി ബസുകളിൽ കയറി വെട്ടുകാട് ഇറങ്ങി പരിപാടി കണ്ടതിനുശേഷം വെട്ടുകാട് ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കെഎസ്ആർടിസി ബസുകളിൽ കയറി അതാത് പാർക്കിംഗ് ഗ്രൗണ്ടുകളിലേക്ക് തിരികെ പോകേണ്ടതാണ്.

ഉച്ചയ്ക്ക് ഒരു മണി മുതൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും കെഎസ്ആർടിസി ബസുകൾ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവ്വീസ് നടത്തുന്നതാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടുകളുടെ വിവരങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൊല്ലം, ആറ്റിങ്ങൽ, പോത്തൻകോട്, ശ്രീകാര്യം ഭാഗങ്ങളിൽ നിന്നും വരുന്നവർ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഗ്രൗണ്ടിലും, കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

എംസി റോഡ് വഴി വരുന്നവർ വാഹനങ്ങൾ എംജി കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. നെടുമങ്ങാട്, പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽ നിന്നും വരുന്നവർ കവടിയാറിലുള്ള സാൽവേഷൻ ആർമി ഗ്രൗണ്ടിലും, സംസ്കൃത കോളേജ് യൂണിവേഴ്സിറ്റി കോളേജ്, യൂണിവേഴ്സിറ്റി ക്യാമ്പസ്, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യേണ്ടതാണ്. കാട്ടാക്കട, തിരുമല ഭാഗങ്ങളിൽ നിന്നും വരുന്നവർ വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിലും, വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ് ഗ്രൗണ്ടിലും, വാട്ടർ അതോറിറ്റി പാർക്കിംഗ് കോമ്പൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.

പാറശ്ശാല, നെയ്യാറ്റിൻകര, പാപ്പനംകോട്, കരമന ഭാഗങ്ങളിൽ നിന്നും വരുന്നവർ കിള്ളിപ്പാലം ബോയ്‌സ് ഹൈസ്കൂളിലും, ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലും ഐരാണിമുട്ടത്തുള്ള ഹോമിയോ കോളേജ് പാർക്കിംഗ് ഗ്രൗണ്ടുകളിലും, പുത്തരികണ്ടം മൈതാനത്തും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

കോവളം, പൂന്തുറ, തിരുവല്ലം, പേട്ട, ചാക്ക, ഈഞ്ചക്കൽ ഭാഗങ്ങളിൽ നിന്നും വരുന്നവർ ലുലുമാൾ, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. വർക്കല, കടയ്കാവൂർ, പെരുമാതുറ ഭാഗങ്ങളിൽ നിന്നും തീരദേശ റോഡ് വഴി വരുന്നവർ വാഹനങ്ങൾ പുത്തൻതോപ്പ് പള്ളി ഗ്രൗണ്ടിലും, സെന്റ് സേവ്യയേഴ്സ് കോളേജ് പാർക്കിംഗ് ഏരിയയിലും പാർക്ക് ചെയ്യേണ്ടതാണ്. വിവിധ പാർക്കിഗ് ഗ്രൗണ്ടുകളിൽ നിന്നും വെട്ടുകാട് ഭാഗത്തേക്ക് കെഎസ്ആർടിസി ബസുകൾ സര്‍വീസ് നടത്തും.

ഗ്രീൻഫീൽഡ് സ്റ്റേഡിയം ഗ്രൗണ്ട്, കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ്, യൂണിവേഴ്സിറ്റി ക്യാമ്പസ്, എൽ.എം.എസ് പാർക്കിംഗ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ നിന്നും പൂജപ്പുര-ജഗതി-വിമൻസ് കോളേജ് ജംഗ്ഷൻ-വഴുതക്കാട്-വെള്ളയമ്പലം-മ്യൂസിയം-വിജെറ്റി-ആശാൻസ്ക്വയർ-പേട്ട-ചാക്ക-ആൾസെയിന്റ്സ് കോളേജ് മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാർക്കിംഗ് ഗ്രൗണ്ടുകളിൽ തിരികെ കെഎസ്ആർടിസി ബസുകളിൽ എത്തിക്കുന്നതാണ്.

ഹോമിയോ കോളേജ്, ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്, കിള്ളിപ്പാലം സ്കൂൾ, പുത്തരികണ്ടം എന്നീ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും ഹോമിയോ കോളേജ്, ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്, കിള്ളിപ്പാലം സ്കൂൾ എന്നീ സ്ഥലങ്ങളിൽ നിന്നും കിഴക്കേകോട്ട വഴി സ്റ്റാച്യു-ആശാൻ സ്ക്വയർ-പേട്ട-ചാക്ക-ആൾസെയിൻ്റ്സ് കോളേജ് മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാർക്കിംഗ് ഗ്രൗണ്ടുകളിൽ തിരികെ കെഎസ്ആർടിസി ബസുകളിൽ എത്തിക്കുന്നതാണ്.

പൂജപ്പര ഗ്രൗണ്ട്, വെള്ളയമ്പലം വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, യൂണിവേഴ്സിറ്റി ക്യാമ്പസ്, എൽ.എം.എസ് പാർക്കിംഗ് ഗ്രൗണ്ടുകൾ എന്നീ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും പൂജപ്പുര-ജഗതി-വിമൻസ് കോളേജ് ജംഗ്ഷൻ - വഴുതക്കാട് - വെള്ളയമ്പലം - മ്യൂസിയം - വിജെറ്റി - ആശാൻസ്ക്വയർ - പേട്ട - ചാക്ക - ആൾസെയിന്റ്സ് കോളേജ് മാധവപുരം - വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാർക്കിംഗ് ഗ്രൗണ്ടുകളിൽ തിരികെ കെ.എസ്.ആർ.ടി.സി ബസുകളിൽ എത്തിക്കുന്നതാണ്.

എംജി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും കേശവദാസപുരം-പട്ടം-പിഎംജി-പാളയം- ആശാൻസ്ക്വയർ-പേട്ട-ചാക്ക-ആൾസെയിന്റ്സ് കോളേജ് -മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാർക്കിംഗ് ഗ്രൗണ്ടിലേക്ക് തിരികെ കെ.എസ്.ആർ.ടി.സി ബസുകളിൽ എത്തിക്കുന്നതാണ്.

ലുലുമാൾ, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്ര പാർക്കിംഗ് എന്നീ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും വെൺപാലവട്ടം-കൊച്ചുവേളി റെയിൽവെ സ്റ്റേഷൻ-മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴിയും വെൺപാലവട്ടം-ചാക്ക-ആൾസെയിൻ്റ്സ് കോളേജ് -മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴിയും വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാർക്കിംഗ് ഗ്രൗണ്ടുകളിൽ തിരികെ കെ.എസ്.ആർ.ടി.സി ബസുകളിൽ എത്തിക്കുന്നതാണ്.

പുത്തൻതോപ്പ്, സെൻ്റ് സേവ്യയേഴ്സ് കോളേജ് പാർക്കിംഗ്, തുമ്പ വിഎസ്എസ്സി ഗ്രൗണ്ട് എന്നീ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും പുത്തൻതോപ്പ്-ആറാട്ടുവഴി-പള്ളിത്തുറ-സ്റ്റേഷൻകടവ്-സൗത്ത് തുമ്പ മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാർക്കിംഗ് ഗ്രൗണ്ടുകളിൽ തിരികെ കെ.എസ്.ആർ.ടിസി ബസുകളിൽ എത്തിക്കുന്നതാണ്. കോളേജ് /സ്കൂളുകളിൽ നിന്നും പരിപാടി കാണാനായി വരുന്നവർ മുൻകൂട്ടി ട്രാഫിക് പൊലീസിനെ അറിയിച്ച് പാർക്കിംഗ് സ്ഥലങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.

വിമാനത്താവളത്തിലേക്കും റെയിൽവെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ യഥാസമയം എത്തിച്ചേരുന്നതിനായി യാത്രകൾ ക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയർപോർട്ടിലേക്കുള്ള യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴി എയർപോർട്ടിൽ എത്തിച്ചേരേണ്ടതും സുലൈമാൻ തെരുവ്, വള്ളക്കടവ്, ഈഞ്ചക്കൽ വഴി തിരികെ പോകേണ്ടതാണ്. ഇന്‍റർനാഷണൽ എയർപോർട്ടിലേയ്ക്ക് വരുന്ന വാഹനങ്ങൾ ചാക്ക അനന്തപുരി ഹോസ്പിറ്റൽ- സർവ്വീസ് റോഡ് വഴി പോകേണ്ടതാണ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു