നവ കേരള സദസ് രാഷ്ട്രീയം, പാര്‍ട്ടികൾ അവരുടെ വിജയത്തിനായി പ്രചാരണം നടത്തും; കാന്തപുരം എ പി അബൂബക്കർ മുസലിയാർ

Published : Nov 30, 2023, 02:54 PM ISTUpdated : Nov 30, 2023, 05:06 PM IST
നവ കേരള സദസ് രാഷ്ട്രീയം, പാര്‍ട്ടികൾ അവരുടെ വിജയത്തിനായി പ്രചാരണം നടത്തും; കാന്തപുരം എ പി അബൂബക്കർ മുസലിയാർ

Synopsis

'ഉമ്മൻചാണ്ടി ഉണ്ടായിരുന്നപ്പോൾ പതിനായിരങ്ങൾ വന്നിരുന്നു. ഇത്തരം പരിപാടികൾ വഴി രാഷ്ട്രീയക്കാർ അവരുടെ ഉദ്ദേശങ്ങൾ ജനങ്ങളുടെ മുന്നിൽ വെക്കുന്നു'.

ദുബായ് : നവകേരള സദസ് രാഷ്ട്രീയമാണെന്ന് കാന്തപുരം എ. പി അബൂബക്കർ മുസലിയാർ. എല്ലാ പാർട്ടികളും അവരുടെ വിജയത്തിന് ആവശ്യമായ പ്രചാരണം നടത്തും. ഇലക്ഷൻ വരുമ്പോൾ നേരിടാൻ മാർഗങ്ങൾ കണ്ട് പിടിക്കും. ഇത് മുൻപുമുളളതാണ്. ഉമ്മൻചാണ്ടി ഉണ്ടായിരുന്നപ്പോൾ പതിനായിരങ്ങൾ വന്നിരുന്നു. ഇത്തരം പരിപാടികൾ വഴി രാഷ്ട്രീയക്കാർ അവരുടെ ഉദ്ദേശങ്ങൾ ജനങ്ങളുടെ മുന്നിൽ വെക്കുന്നു. അതിൽ അഭിപ്രായം പറയാനില്ലെന്നും കാന്തപുരം വ്യക്തമാക്കി. മുസ്ലിം സംവരണം അട്ടിമറിക്കപ്പെടരുതെന്നാണ് നിലപാട്. ഭിന്നശേഷി സംവരണം ഉയർത്തുമ്പോൾ മുസ്ലിം സംവരണം കുറയുന്നുവെന്ന വിഷയം പഠിച്ചു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കാന്തപുരം വിശദീകരിച്ചു. 

'കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിവെയ്ക്കേണ്ട, വിലക്ക് ലംഘിച്ചാൽ കടുത്ത നടപടി'; നവകേരളസദസിനെകുറിച്ച് ഹൈക്കോടതി

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി