നയന സൂര്യൻെറ മരണം കൊലപാതകമോ? ആന്തരികാവയവങ്ങളുടെ പരിശോധന ഫലം അടുത്തയാഴ്ച ക്രൈം ബ്രാഞ്ചിന് ലഭിക്കും

Published : Feb 16, 2023, 07:19 AM ISTUpdated : Feb 16, 2023, 11:25 AM IST
നയന സൂര്യൻെറ മരണം കൊലപാതകമോ? ആന്തരികാവയവങ്ങളുടെ പരിശോധന ഫലം അടുത്തയാഴ്ച ക്രൈം ബ്രാഞ്ചിന് ലഭിക്കും

Synopsis

ഫലം വേഗത്തിൽ ലഭിക്കാൻ ക്രൈം ബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു. അതിനിടെ മരണം നടന്ന സമയത്ത് നയനക്കൊപ്പം താമസിച്ചിരുന്ന അധ്യാപികയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യൻെറ അസ്വാഭാവിക മരണത്തിൽ നിർണായകമായ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം അടുത്തയാഴ്ച ക്രൈം ബ്രാഞ്ചിന് ലഭിക്കും. ഫലം വേഗത്തിൽ ലഭിക്കാൻ ക്രൈം ബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു. അതിനിടെ മരണം നടന്ന സമയത്ത് നയനക്കൊപ്പം താമസിച്ചിരുന്ന അധ്യാപികയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.

 

നയന സൂര്യൻറേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ ഇപ്പോഴും അന്വേഷണ സംഘത്തിന് വ്യക്തതവന്നിട്ടില്ല. ആത്മഹത്യ സാധ്യത തള്ളാതെയാണ് ഫൊറൻസിക് സർജൻെറ മൊഴി. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണം. മൃതദേഹത്തിന് സമീപം കണ്ടെത്തിയ പുതപ്പുകൊണ്ടും കഴുത്തിലുണ്ടായ പരിക്കുണ്ടാകാമെന്ന നിഗമനമാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോ.ശശികല അന്വേഷണ സംഘത്തോട് പറഞ്ഞത്. മൽപ്പിടുത്തമുണ്ടായ പാടുകള്ഡ ശരീരത്തിലുണ്ടായിരുന്നില്ല. പക്ഷെ മരണ കാരണം സ്ഥിരീകരിക്കമെങ്കിൽ ആന്തരികാവശങ്ങളുടെ പരിശോധന ഫലം ലഭിക്കണം. 2019 ഫെബ്രുവരി 23ന് രാത്രിയിലാണ് നയനയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. അടുത്ത ദിവസം പോസ്റ്റുമോർട്ടം നടത്തിയ ആന്തരിക അവയവങ്ങള്‍ ലാബിൽ നൽകിയെങ്കിലും ഫലം വാങ്ങാതെയാണ് ലോക്കൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. 

എത്രയും വേഗം ഫലം ലഭിക്കാനായ ക്രൈം ബ്രാഞ്ച് എസ്പി മധുസുദനൻ അനലറ്റിക് ലാബ് ഡയറക്ടർക്ക് കത്തു നൽകിയിരുന്നു. ഫലം അടുത്തയാഴ്ച കൈമാറുമെന്ന് ക്രൈം ബ്രാഞ്ചിന് മറുപടി ലഭിച്ചിട്ടുണ്ട്. ഈ പരിശോധന ഫലം അന്തിമകണ്ടെത്തലിന് നിർണായകമാകുമെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. നയനയുടെ അവസാന നാളുകളിൽ വാടകവീട്ടിൽ ഒപ്പം താമസിച്ച് അധ്യാപികയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് തൻെറ ജൻമദിന വീട്ടിൽ ആഘോഷിച്ചിരുന്നുവെന്നും, സുഹൃത്തുക്കള്‍ വീട്ടിൽ വരാില്ലെന്നുമാണ് അധ്യാപികയുടെ മൊഴി. നയനമരിക്കുന്നതിന് മുമ്പ് വീട്ടിലേക്ക് പോയെന്നും തിയ്യതി ഇപ്പോള്‍ ഒ‍ാർമ്മയില്ലെന്നുമാണ് മൊഴി. ചില കാര്യങ്ങളിൽ വ്യക്തവരുത്താതെയാണ് സുഹൃത്തിൻെറ മൊഴി. നയനമരിക്കുന്നതിന് തലേ ദിവസം രാവിലെയാണ് ഈ സുഹൃത്ത് കൊല്ലത്തെ വീട്ടിലേക്ക് പോയതെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. അന്നേ ദിവസം രാത്രിയിൽ നയന അമ്മയോട് ഫോണിൽ സംസാരിച്ചിട്ടുമുണ്ട്.

Read Also: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണം; സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് അന്വേഷണ സംഘം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്