'ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തരുത്'; തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ചവരുടെ സത്യപ്രതിജ്ഞ ഞായറാഴ്‌ച നടത്തരുതെന്ന് എൻസിഎംജെ

Published : Dec 17, 2025, 01:04 PM IST
church

Synopsis

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് രംഗത്ത്. ഇത് ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നടപടിയാണെന്നും സംഘടന

പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ നടത്തുന്നത് ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നടപടിയെന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്. തീരുമാനം സർക്കാർ പുനഃപരിശോധിക്കമെന്ന് എൻസിഎംജെ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഞായറാഴ്ച പ്രാർത്ഥനാ ദിവസമാണ്. പള്ളി ആരാധനകളിലും കുർബ്ബാനകളിലും പങ്കെടുക്കേണ്ട വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇടവക ഭാരവാഹികളും സൺഡേ സ്‌കൂൾ അധ്യാപകരും പള്ളി ക്വയർ അംഗങ്ങളും അടക്കമുള്ളവർ പല പഞ്ചായത്തുകളിലേക്കും ജയിച്ചിട്ടുണ്ട്. യേശുക്രിസ്തുവിൻ്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്തുമസ് കാലത്തെ ഞായറാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ സർക്കുലർ പിൻവലിച്ച് സത്യപ്രതിജ്ഞാ തീയതി മാറ്റിവെക്കണമെന്നാണ് ഇവർ മുന്നോട്ട് വെക്കുന്ന ആവശ്യം. എൻസിഎംജെ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.പ്രകാശ് പി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നിവർ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജയിൽ സൗകര്യങ്ങൾ ഒരുക്കാനും പരോളിനും പണം വാങ്ങി; ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്
`ചുണയുണ്ടെങ്കിൽ തെളിവുകൾ ഹാജരാക്ക്'; വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ, തെളിവുകൾ ഹാജരാക്കാൻ തയാറെന്ന് പ്രതിപക്ഷ നേതാവ്