കുട്ടനാട് സീറ്റിലെ എൻസിപി സ്ഥാനാർത്ഥിയെ തീരുമാനിച്ചതായി ടി.പി.പീതാംബരൻ മാസ്റ്റർ

By Web TeamFirst Published Sep 5, 2020, 10:58 AM IST
Highlights

എൽഡിഎഫിൽ ധാരണയായതിന് ശേഷം മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടത്തൂ.

കൊച്ചി: കുട്ടനാട് സീറ്റിൽ എൻ സി പി സ്ഥാനാർത്ഥി ആരാണെന്നു പാർട്ടിയിൽ തീരുമാനം തീരുമാനമായിട്ടുണ്ടെന്ന് പാർട്ടി ആക്ടിങ് പ്രസിഡണ്ട്‌ ടി.പി.പീതാംബരൻ മാസ്റ്റർ പറഞ്ഞു. അതേസമയം അന്തരിച്ച എംഎൽഎ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ്.കെ.തോമസിനെ സ്ഥാനാർത്ഥിയായി മന്ത്രി എ.കെ ശശീന്ദ്രൻ പ്രഖ്യാപിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

എൽഡിഎഫിൽ ധാരണയായതിന് ശേഷം മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടത്തൂ. സ്വർണക്കടത്ത് അടക്കമുള്ള സർക്കാരിന് എതിരായ ആരോപണം തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കില്ലെന്നും ടിപി പീതാംബരൻ പറഞ്ഞു.

ഇതിനിടെ കുട്ടനാട്ടിൽ യുഡിഎഫിനായി പി.ജെ.ജോസഫ് വിഭാഗം സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞു. ഇതു സംബന്ധിച്ച് മുന്നണിയിൽ ധാരണയായതാണെന്നും രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിധിക്കെതിരെ അപ്പിൽ നൽകുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.
 

click me!