സുധാകരൻ തോക്ക് കൊണ്ട് നടക്കുന്ന കോൺഗ്രസുകാരന്‍; നല്ല വാക്ക് ആരും പ്രതീക്ഷിക്കുന്നില്ലെന്ന് പി സി ചാക്കോ

Published : Jan 17, 2022, 01:30 PM IST
സുധാകരൻ തോക്ക് കൊണ്ട് നടക്കുന്ന കോൺഗ്രസുകാരന്‍; നല്ല വാക്ക് ആരും പ്രതീക്ഷിക്കുന്നില്ലെന്ന് പി സി ചാക്കോ

Synopsis

കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസുകാരും സുധാകരനെ അംഗീകരിക്കുന്നില്ലെന്നും താമസിയാതെ ഇവർ സുധാകരനെ തള്ളിപ്പറഞ്ഞ് രംഗത്ത് വരുമെന്നും പി സി ചാക്കോ പറഞ്ഞു.

കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ (K Sudhakaran) എന്‍സിപി സംസ്ഥാന പ്രസിഡന്‍റെ പി സി ചാക്കോ. സുധാകരൻ തോക്ക് കൊണ്ട് നടക്കുന്ന കോൺഗ്രസുകാരനാണെന്ന് പി സി ചാക്കോ വിമര്‍ശിച്ചു. സുധാകരനിൽ നല്ല വാക്ക് ആരും പ്രതീക്ഷിക്കുന്നില്ലെന്നും കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസുകാരും സുധാകരനെ അംഗീകരിക്കുന്നില്ല എന്നും പി സി ചാക്കോ പറഞ്ഞു. താമസിയാതെ ഇവർ സുധാകരനെ തള്ളിപ്പറഞ്ഞ് രംഗത്ത് വരും. സിൽവർ ലൈൻ പ്രതിപക്ഷത്തിന്റെ നിലനിൽപ്പിനായുള്ള സമരമെന്നും പി സി ചാക്കോ കോഴിക്കോട് പറഞ്ഞു.

കൊലപാതക രാഷ്ട്രീയത്തോടുള്ള കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കെഎസ്‍യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡും രംഗത്തെത്തിയിരുന്നു. ഇടുക്കി എന്‍ജിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലയാളികളായ കെഎസ്‍യു പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്ന കെ സുധാകരന്‍റെ നിലപാടില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയാണ് ഡേവിഡിന്‍റെ രാജി പ്രഖ്യാപനം.

Also Read: കൂടെ നിന്ന് ചതിച്ച പാരമ്പര്യം തിരിച്ചറിയാന്‍ വൈകി, കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കെ എസ് യു ജില്ലാ സെക്രട്ടറി

Also Read: കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ നേതൃത്വം തയ്യാറാകണം: കെ സുധാകരന്‍

Also Read:  'കുത്തിയത് കണ്ടവരില്ല'; ധീരജ് വധക്കേസിൽ പ്രതികൾക്കൊപ്പമെന്ന് ആവർത്തിച്ച് കെ സുധാകരൻ
 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ