നിലവിലെ സീറ്റുകൾ പിടിച്ചെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചാൽ അപ്പോൾ തീരുമാനം പ്രഖ്യാപിക്കും: എൻസിപി

Published : Jan 07, 2021, 12:33 PM IST
നിലവിലെ സീറ്റുകൾ പിടിച്ചെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചാൽ അപ്പോൾ തീരുമാനം പ്രഖ്യാപിക്കും: എൻസിപി

Synopsis

തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽഡിഎഫ് നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ല. സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് ശരത് പവാർ പറഞ്ഞു

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപിയുടെ സിറ്റിങ് സീറ്റുകൾ പിടിച്ചെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചാൽ അപ്പോൾ തീരുമാനം പ്രഖ്യാപിക്കുമെന്ന് എൻസിപി അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽഡിഎഫ് നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ല. സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് ശരത് പവാർ പറഞ്ഞു. നിയമസഭാ സമ്മേളനം കഴിയുന്നത് വരെ രാഷ്ട്രീയ തീരുമാനത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. ഇവിടെ എൻസിപി തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എകെ ശശീന്ദ്രനും ബാധകമാണെന്ന് പീതാംബരൻ മാസ്റ്റർ പറഞ്ഞു.
 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി