മണ്ഡല പുനർനിർണയ ബിൽ, നിലപാട് വ്യക്തമാക്കാതെ എൻസിപി

Published : Nov 28, 2026, 03:18 PM IST
pc chacko

Synopsis

മണ്ഡല പുനർനിർണയ ബില്ലിൽ എൻസിപി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പി.സി. ചാക്കോ. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യനീതി ഉറപ്പാക്കുന്നതാണോ എന്ന് പരിശോധിച്ച ശേഷം പാർട്ടി നിലപാട് പ്രഖ്യാപിക്കുമെന്നും ചാക്കോ

തിരുവനന്തപുരം: മണ്ഡല പുനർനിർണയ ബില്ലിൽ എൻസിപി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദേശീയ വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ. ബിൽ പാർലമെന്റിൽ അവതരിപ്പിക്കട്ടെയെന്നും അതിനുശേഷം പാർട്ടി നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബില്ലിനെക്കുറിച്ച് പാർട്ടി നിലപാട് വ്യക്തമാക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണ്. ബില്ലിൻ്റെ പഴയ രൂപത്തെ എൻസിപി പിന്തുണയ്ക്കില്ല. എന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യനീതി ഉറപ്പാക്കുന്ന തരത്തിലാണ് ബില്ലെങ്കിൽ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും പി.സി. ചാക്കോ വ്യക്തമാക്കി.

എൻസിപി ബിജെപിക്കൊപ്പം പോയെന്ന പ്രചാരണവും അദ്ദേഹം തള്ളി. ദേശീയതലത്തിൽ പാർട്ടി ഇന്ത്യ മുന്നണിക്കൊപ്പവും കേരളത്തിൽ എൽഡിഎഫിനൊപ്പവുമാണ്. പാർട്ടിയുടെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെയും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് പി.സി. ചാക്കോയുടെ പ്രതികരണം. ബില്ലിന്റെ ഉള്ളടക്കം പുറത്തുവരുന്നതിനും സംസ്ഥാനങ്ങളുടെ താൽപര്യങ്ങളും തുല്യനീതിയും ഉറപ്പാക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും ശേഷമായിരിക്കും അന്തിമ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മനുഷ്യത്വത്തെ ലാബിൽ നിർവചിക്കുന്ന കാലം വരും, സ്വതന്ത്രചിന്തയെന്നത് ഭാവിയിൽ എഡിറ്റ് ചെയ്യപ്പെടാം': ജനിതക ​ഗവേഷകൻ ഏ‍ഡ്രിയാൻ വുൾഫ്സൺ അ​ഗോറ വേദിയിൽ
ബംഗളുരു മൈസൂരു എക്സ്പ്രസ് ഹൈവെയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം