NCSC: കേരളത്തിൽ പട്ടികജാതിക്കാരുമായി ബന്ധപ്പെട്ട 400 കേസുകൾക്ക് കൂടി പരിഹാരം കാണുമെന്ന് എൻ സി എസ് സി

By Web TeamFirst Published Dec 28, 2021, 6:48 PM IST
Highlights

പട്ടികജാതിക്കാരുടെ പരാതികളിൽ നീതി ഉറപ്പാക്കാൻ കമ്മീഷൻ സംസ്ഥാന ഗവണ്മെന്റുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ ഉപാധ്യക്ഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതിക്കാരുമായി ബന്ധപ്പെട്ട ഭൂപ്രശ്‌നങ്ങൾ, ക്രിമിനൽ കുറ്റകൃത്യങ്ങൾ , സേവന വിഷയങ്ങൾ എന്നിവ സംബന്ധിച്ച നാനൂറോളം പുതിയ കേസുകൾ ഉടൻ പരിഹരിക്കുമെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ (NCSC) ഉപാധ്യക്ഷൻ ശ്രീ അരുൺ ഹാൽദർ പറഞ്ഞു. സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന 605 കേസുകൾ കമ്മീഷൻ പരിഹരിച്ചു.

പട്ടികജാതിക്കാരുടെ പരാതികളിൽ നീതി ഉറപ്പാക്കാൻ കമ്മീഷൻ സംസ്ഥാന ഗവണ്മെന്റുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും സംസ്ഥാനത്ത് പട്ടികജാതിക്കാർക്കായി അടയാളപ്പെടുത്തിയിട്ടുള്ള കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികൾ ശ്രദ്ധയിൽപ്പെട്ടാൽ, കമ്മീഷൻ മതിയായ നടപടി സ്വീകരിക്കുമെന്നും ശ്രീ അരുൺ ഹാൽദർ പറഞ്ഞു.

പട്ടികജാതിക്കാർക്കുള്ള ക്ഷേമപദ്ധതികൾ, സേവന സുരക്ഷകൾ, പട്ടികജാതി/പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം നടപ്പാക്കൽ എന്നിവയെ കുറിച്ച് എൻസിഎസ്‌സി ഉപാധ്യക്ഷൻ പിന്നീട് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.

click me!