'ഉപരാഷ്ട്രപതി പദം രാഷ്ട്രീയ പദവിയല്ല, ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാനുമില്ല'; ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി

Published : Aug 24, 2025, 06:36 PM IST
justice sudarshan reddy

Synopsis

മാധ്യമങ്ങളോട് പ്രതികരിച്ച് ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി 

ദില്ലി: ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി.ഉപരാഷ്ട്രപതി പദം രാഷ്ട്രീയപദവിയല്ലെന്നും നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഭരണഘടനാ പദവിയാണ് അതുകൊണ്ടാണ് ഞാൻ മത്സരിക്കുന്നത്. ഒരു രാഷ്ട്രീയപാർട്ടിയുടെയും ഭാഗമല്ല, ചേരാനുമില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഇടപെടില്ല എന്ന് പറയുന്നത്‌ ജനാധിപത്യവുമായി ബന്ധം ഇല്ല എന്ന് പറയുന്നത് പോലെയാണ്. ഭരണഘടന രാഷ്ട്രീയ രേഖ കൂടിയാണ്. ഭരണഘടനാ മൂല്യങ്ങൾക്ക് വേണ്ടിയാണ് തന്‍റെ പോരാട്ടം എന്നാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി പ്രതികരിച്ചത്.

1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിലാണ് സുദർശൻ റെഡ്ഡിയുടെ ജനനം. 1971ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990 ൽ ആറു മാസം കേന്ദ്ര സർക്കാരിന്‍റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് രണ്ടിന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട് 2005 ഡിസംബർ അഞ്ചിന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതൽ 2011 ജൂലൈ എട്ടുവരെ സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.

 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം