ജീവനക്കാർക്ക് കൊവിഡ്‌, നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു, തലസ്ഥാനത്ത് കൊവിഡ് ഗ്രാഫ് ഉയര്‍ന്നുതന്നെ

Published : Sep 28, 2020, 03:13 PM IST
ജീവനക്കാർക്ക് കൊവിഡ്‌, നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു, തലസ്ഥാനത്ത് കൊവിഡ് ഗ്രാഫ് ഉയര്‍ന്നുതന്നെ

Synopsis

11 ജീവനക്കാർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.11 ജീവനക്കാർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തിൽ പോയി.

രോഗവ്യാപനം അതിരൂക്ഷമായ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ നിഗമനം. രോഗവ്യാപനം നിയന്ത്രണവിധേയമാകും വരെ അവശ്യ സേവനങ്ങൾ മാത്രമായി ഒതുക്കണം. പൊതുഗതാഗതം അനുവദിക്കരുത്. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ജീവനക്കാ‍ർ മാത്രമേ അനുവദിക്കാവൂ. മ്രൈകോ കണ്ടെയ്മെന്റ് സോണുകൾ ഫലപ്രദമല്ലാത്തതിനാൽ വാർഡ് തലത്തിൽ തന്നെ കണ്ടെയ്മെന്റ് സോണുകൾ പ്രഖ്യാപിക്കണമെന്നും ജില്ലാ ഭരണകൂടം ശുപാർശ ചെയ്തിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി, അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ
ജില്ലാ പഞ്ചായത്ത് ഫലം; 65 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ്, 53 എൽഡിഎഫ്, 4 എന്‍ഡിഎ, 18 മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം