മഴയുടെ ശക്തി കുറയുന്നില്ല; നെടുമ്പാശേരി വിമാനത്താവളം മറ്റന്നാൾ വരെ അടച്ചു

By Web TeamFirst Published Aug 9, 2019, 7:02 AM IST
Highlights

മഴ മാറിയാൽ  ഞായറാഴ്ച വൈകിട്ട് മൂന്നിനേ തുറക്കുകയുള്ളുവെന്നും സിയാൽ അറിയിച്ചു. അതുവരെ കൊച്ചിയിലേക്ക് വരുന്ന വിമാനങ്ങള്‍ വഴിതിരിച്ച് വിടാനാണ് തീരുമാനം. വിമാനത്താവളത്തിന്റെ പുറക് വശത്തെ ചെങ്കൽചോട്ടിൽ ജലവിതാനം ഉയർന്നതാണ് വിമാനത്താവളം അടച്ചിടാനുള്ള പ്രധാനകാരണങ്ങളിലൊന്ന്

നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം മറ്റന്നാള്‍ വരെ അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. നേരത്തെ ഇന്ന് രാവിലെ ഒമ്പത് മണി വരെയാണ് വിമാനത്താവളം അടച്ചിടുകയെന്നായിരുന്നും അറിയിപ്പ്. എന്നാല്‍, റണ്‍വേയില്‍ അടക്കം പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മറ്റന്നാള്‍ വരെ വിമാനത്താവളം അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മഴ മാറിയാൽ  ഞായറാഴ്ച വൈകിട്ട് മൂന്നിനേ തുറക്കുകയുള്ളുവെന്നും സിയാൽ അറിയിച്ചു. അതുവരെ കൊച്ചിയിലേക്ക് വരുന്ന വിമാനങ്ങള്‍ വഴിതിരിച്ച് വിടാനാണ് തീരുമാനം. വിമാനത്താവളത്തിന്റെ പുറക് വശത്തെ ചെങ്കൽചോട്ടിൽ ജലവിതാനം ഉയർന്നതാണ് വിമാനത്താവളം അടച്ചിടാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ചെങ്കൽചോട്ടിൽ ജലവിതാനം ഉയരുകയും വിമാനത്താവളത്തിലേക്ക് വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിടാൻ സിയാൽ തീരുമാനിച്ചത്.

റൺവേയിലേക്ക് അടക്കം രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ വെള്ളം കയറി. കഴിഞ്ഞ പ്രളയത്തിൽ റൺവേയിലടക്കം വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരുന്നു. അതേസമയം, വിമാനത്താവള० താൽകാലികമായി അടക്കുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയു० ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് സ०സ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ എത്തുന്നതിനും അവിടങ്ങളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്താൻ ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്. 

click me!