
ആലപ്പുഴ: ആലപ്പുഴ ചേർത്തലയ്ക്ക് സമീപം ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മരം വീണ് വൈദ്യുതി ലൈനിൽ തകരാർ സംവിച്ചതിനാൽ എറണാകുളം - ആലപ്പുഴ സെക്ഷനിൽ ട്രെയിൻ ഗതാഗതം താറുമാറായി. മരം മുറിച്ചു മാറ്റിയിട്ടുണ്ടെങ്കിലും വൈദ്യുത ലൈനിന്റെ തകരാർ പരിഹരിക്കുന്ന ജോലി പുരോഗമിക്കുന്നതേയുള്ളൂ.
16127 ഗുരുവായൂർ എക്സ്പ്രസ്, 16603 മാവേലി എക്സ്പ്രസ്, 13351 ധൻബാദ് എക്സ്പ്രസ്, 12432 രാജധാനി എക്സപ്രസ് എന്നിവയാണ് വൈകി ഓടിക്കൊണ്ടിരിക്കുന്നത്. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (16841), ബാംഗ്ലൂർ - കൊച്ചുവേളി (16315) എന്നിവ എറണാകുളം - കോട്ടയം റൂട്ട് വഴി തിരിച്ചുവിടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam