നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതികൾക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി അഡീ. സെഷൻസ് കോടതി

Published : Oct 28, 2026, 11:37 AM ISTUpdated : Oct 28, 2026, 12:21 PM IST
Mini Cooper accident

Synopsis

ഒന്നാം പ്രതി വാഹനമോടിച്ച സുഹൈൽ സജീവ്, മുൻ സീറ്റിലിരുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവരുടെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ജാമ്യപേക്ഷ തള്ളിയിരുന്നു.

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പർ അപകടത്തിൽ മൂന്ന് പേർ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല. എറണാകുളം ഡിസ്ട്രിക് സെഷൻസ് കോടതി 2 ആണ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിയത്. ഒന്നാം പ്രതി വാഹനമോടിച്ച സുഹൈൽ സജീവ്, മുൻ സീറ്റിലിരുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവരുടെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ജാമ്യപേക്ഷ തള്ളിയിരുന്നു. അതേസമയം, പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഉടൻ അപേക്ഷ നൽകും.

ഒക്ടബോര്‍ 11ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. അപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസില്‍ വാഹനം ഓടിച്ചിരുന്ന 19 കാരനായ സുഹൈൽ സജീവിനെതിരെ നരഹത്യ കുറ്റവും, ബാക്കി മൂന്ന് പേർക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയത്. അന്വേഷണത്തിന്റെ നിർണായകഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

മദ്യപിച്ചാണ് സുഹൈൽ വാഹനം ഓടിച്ചതെന്ന് രക്ത മൂത്ര പരിശോധന ഫലത്തിൽ തെളിഞ്ഞിരുന്നു. രാസ ലാഹരി ഉപയോഗിച്ചിരുന്നോ എന്നറിയാനുള്ള പരിശോധന ഫലം കാത്തിരിക്കുന്നതിനാൽ ജാമ്യം നൽകരുത് എന്നായിരുന്നു പ്രോസിക്യഷൻ വാദിച്ചത്. അപകടത്തിന്റെ കൃത്യമായ വിവരം നൽകുന്ന വാഹനത്തിലെ ഇഡിആര്‍ വിവരങ്ങളുടെ പരിശോധനയും വരാനുണ്ട്. ഈ സാഹാജര്യത്തിൽ ജാമ്യം നൽകരുത് എന്ന വാദം കോടതി പരിഗണിച്ചു. സുഹൈലിന് കുരുക്കായി ജോയലിന്റെ ഓഡിയോ സന്ദേശം കോടതിയിൽ എത്തിയതും ജാമ്യം നിഷേധിക്കുന്നതിൽ നിർണായകമായി. അപകടത്തിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ജോയൽ സുഹൃത്തിന് അയച്ച സന്ദേശത്തിന്റെ ഉള്ളടക്കം. ചോദ്യം ചെയ്യലും തെളിവെടുപ്പും കഴിഞ്ഞതിനാൽ, ജാമ്യം നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്; എസ്ഐടിയുടെ നിർണായക നീക്കം, മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്‌റ്റിൽ
ചേരാനല്ലൂർ ബെൻസ് അപകടം: 17 കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് ആവശ്യം പരിഗണിക്കുക പുതിയ കോടതി