നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസ്; മുൻ എസ്പിക്ക് സിബിഐ നോട്ടീസ്

By Web TeamFirst Published Aug 10, 2020, 3:53 PM IST
Highlights

കസ്റ്റഡി കൊലപാതകം തടയേണ്ട ഉത്തരവാദിത്വം എസ്പിക്കുണ്ടായിരുന്നു. ചോദ്യം ചെയ്ത ശേഷം തെളിവ് ലഭിച്ചാൽ നിയമ പ്രകാരമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും സിബിഐ അറിയിച്ചു. 

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ ഇടുക്കി മുൻ എസ്പി കെ ബി വേണുഗോപാലിന് സിബിഐയുടെ നോട്ടീസ്. ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതിനെപ്പറ്റി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നെന്ന് സാക്ഷിമൊഴികളുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞു. കസ്റ്റഡി കൊലപാതകം തടയേണ്ട ഉത്തരവാദിത്വം എസ്പിക്കുണ്ടായിരുന്നു. ചോദ്യം ചെയ്ത ശേഷം തെളിവ് ലഭിച്ചാൽ നിയമ പ്രകാരമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും സിബിഐ അറിയിച്ചു. കെ ബി വേണുഗോപാലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് വാഗമണ് സ്വദേശിയായ രാജ് കുമാർ പീരുമേട് ജയിലിൽ വച്ച് മരിച്ചത്. സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ അടക്കം നാല് പൊലീസുകാർ അറസ്റ്റിലാവുകയും ചെയ്തു. കേസിൽ ജുഡീഷ്യൽ അന്വേഷണവും നടക്കുന്നുണ്ട്.

click me!