
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ രാജ് കുമാറിന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‍മോര്‍ട്ടം നടത്താൻ തീരുമാനം. ജൂഡിഷ്യൽ കമ്മീഷന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് നാളെ വീണ്ടും പോസ്റ്റ്‍മോര്‍ട്ടം നടക്കുന്നത്. ഇതിനായി ഫോറന്‍സിക് വിദഗ്ദരടങ്ങിയ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ജൂഡിഷ്യല്‍ കമീഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അറിയിച്ചു.
വാഗമണ്ണിലെ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‍മോര്‍ട്ടം നടത്താനാണ് ജുഡിഷ്യൽ കമ്മീഷൻ നിര്‍ദ്ദേശം. ആദ്യ പോസ്റ്റ്‍മോര്‍ട്ടത്തിൽ വലിയ അപാകം ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും പോസ്റ്റ്‍മോര്‍ട്ടം നടത്താൻ തീരുമാനിച്ചത്. ഇടുക്കി ആർഡിഒയുടെ സാന്നിധ്യത്തില്‍ പൊലീസ് സർജന്മാരായ പിബി ഗുജ്‌റാൾ, കെ പ്രസന്നൻ, ഡോ എ കെ ഉന്മേഷ് എന്നിവരാണ് സംഘത്തിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam