നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: എസ് പി വേണുഗോപാൽ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് കോൺഗ്രസ്

Published : Jul 07, 2019, 10:35 AM ISTUpdated : Jul 07, 2019, 10:45 AM IST
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: എസ് പി വേണുഗോപാൽ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് കോൺഗ്രസ്

Synopsis

അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ വീടിനടുത്തേക്ക് സ്ഥലം മാറ്റി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഇബ്രാഹിം കുട്ടി കല്ലാര്‍.

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം കേസിൽ എസ് പി വേണുഗോപാൽ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞെന്ന ആരോപണവുമായി കോൺഗ്രസ്. എസ് പി വേണുഗോപാൽ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്ന്  ഡിസിസി പ്രസിഡന്‍റ്  ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. പണം വാങ്ങിയിട്ടുണ്ട്. പക്ഷെ അത് എത്രയാണെന്നാണ് ഇനി അറിയേണ്ടത് . അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ വീടിനടുത്തേക്ക് സ്ഥലം മാറ്റി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇബ്രാഹിം കുട്ടി കല്ലാര്‍ ആരോപിച്ചു. 

സ്ഥലംമാറ്റ നടപടിക്ക് പകരം എസ്പിയെ സസ്പെന്‍റ് ചെയ്ത് അന്വേഷണം നടത്തിയില്ലെങ്കിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പരിഭ്രാന്തിയുണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കണം', വേനലവധി ഒരു മാസം വെട്ടിക്കുറച്ചെന്ന വ്യാജ പ്രചാരണത്തിനെതിരെ പരാതി
പികെ ശശിക്ക് അപരനായി ശശി പികെ; മണ്ണാർക്കാട് മൂന്ന് അപരന്മാർ, പട്ടാമ്പിയിൽ രണ്ട്, മൂന്നിടങ്ങളിൽ അപരന്മാരില്ല