മൂന്ന് ബൈക്കിലായി എത്തിയവർ ബസ് തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് പളനിയ്ക്ക് പോകുകയായിരുന്നു ബസ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ആലപ്പുഴ: കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ. കായംകുളത്തിനടുത്ത് കൃഷ്ണപുരത്താണ് സംഭവം. ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. മൂന്ന് ബൈക്കിലായി എത്തിയവർ ബസ് തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് പളനിയ്ക്ക് പോകുകയായിരുന്നു ബസ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

YouTube video player