'കേരളത്തിന് ഒരു സംസ്കാരമുണ്ട് അത് വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പേരിൽ മാറ്റാൻ കഴിയില്ല', ചുരിദാർ വിവാദത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി

Published : Feb 05, 2026, 04:16 PM IST
V Sivankutty-over-churidhar controversy

Synopsis

കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചതിന് അധ്യാപികയെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചതിന് അധ്യാപികയെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയം വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി അന്വേഷിച്ച് റിപ്പോർട്ട് നൽകും എന്നും ശിവൻകുട്ടി പറഞ്ഞു. കൂടാതെ കേരളത്തിന് ഒരു സംസ്കാരമുണ്ടെന്നും അത് വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പേരിൽ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശാശാങ്കനെതിരെയാണ് കേസ്. സ്കൂൾ മാനേജരുടെ നിർദേശ പ്രകാരമാണ് ജീവനക്കാരൻ പ്രവർത്തിച്ചതെന്നും നീതിക്കായി നിയമപോരാട്ടം തുടരുമെന്നും അധ്യാപികയായ സിന്ധു പറഞ്ഞു. 

ഇന്നലെ രാവിലെയാണ് നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഡ്യൂട്ടിക്കെത്തിയ പ്രധാന അധ്യാപിക സിന്ധുവിനെ സെക്യൂരിറ്റി  ജീവനക്കാരൻ ഗേറ്റിൽ തടഞ്ഞത്. എച്ച് എം ചുരിദാർ ഇട്ട് വന്നാൽ അകത്തേക്ക് കടത്തിവിടേണ്ട എന്നതാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്നു മറുപടി. ടീച്ചർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് എത്തി  അകത്ത് കയറ്റി. അധ്യാപികയുടെ പരാതിയിൽ കൊട്ടാരക്കര പൊലീസ്  സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ കേസെടുത്തു. തടഞ്ഞുവെച്ചതിലൂടെ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 

മാനേജർ സുരേഷ് കുമാർ അധികാര ദുർവിനിയോഗമാണ് നടത്തുന്നതെന്നാണ് അധ്യാപിക പറയുന്നത്. അധ്യാപികമാർ സാരി തന്നെ ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവുണ്ട്. ജോലി ചെയ്യാൻ കഴിയാത്ത വിധം മാനേജർ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും സിന്ധു ആരോപിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ അപമാനിക്കപ്പെട്ടതിന്  നീതി കിട്ടണമെന്നും നിയപോരാട്ടം തുടരുമെന്നും എച്ച്എം വ്യകതമാക്കി. എന്നാൽ അധ്യാപകർക്ക് ഏത് വസ്ത്രമിട്ടും വരാമെന്നും എച്ച്എമ്മിനെ ചുരിദാറിന്‍റെ പേരിൽ തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് മാനേജരുടെ മറുപടി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭൂമി സംബന്ധമായ തർക്കം; 45കാരന് ക്രൂര മർദനം, ആക്രമിച്ചത് സഹോദരങ്ങളായ മൂന്നംഗ സംഘം
കോഴിക്കോട് ഒൻപതുവയസുകാരിയെ പീഡിപ്പിച്ചു; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ