
കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) കുടുംബത്തിനുമെതിരായ കറൻസി കടത്ത് ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരത്തെ സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയും സ്വപ്ന ഇപ്പോൾ നടത്തിയ അതേ ആരോപണം കുറ്റസമ്മത മൊഴിയായി നൽകിയിരുന്നു. എന്നാൽ അന്ന് അന്വേഷണത്തിലേക്ക് പോകാതെ ബിജെപിയും സിപിഎമ്മും ചേർന്ന് ഒത്ത് തീർക്കുകയായിരുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടേയും ഓഫീസിന്റെയും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണം. ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം വന്നപ്പോൾ ആരോപണവിധേയയുടെ കയ്യിൽ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി. ഉമ്മൻ ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതിയുമെന്നത് പറ്റുമോയെന്നും സതീശൻ ചോദിച്ചു.
'ഇപ്പോൾ എന്‍റെ ഫ്ലാറ്റിൽ നിന്ന് സരിത്തിനെ തട്ടിക്കൊണ്ട് പോയി', വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ മറ്റൊരാൾ നേരത്തെ ഇതേ കാര്യം കുറ്റസമ്മതമൊഴിയായി നൽകിയിരുന്നു. എന്നാൽ അന്ന് അത് അന്വേഷിക്കപ്പെട്ടില്ല. സംഘപരിവാർ ശക്തികളും സിപിഎം നേതൃത്വവും തമ്മിൽ ഇടനിലക്കാരുടെ സഹായത്തോടെ അന്ന് ഒത്തുതീർപ്പിലെത്തിയതാണ്. അതുകൊണ്ടാണ് അന്ന് കേന്ദ്ര ഏജൻസികൾ ഇക്കാര്യം (മുഖ്യമന്ത്രിക്കെതിരായ കറൻസി കടത്ത് ആരോപണം) അന്വേഷിക്കാതെ പോയത്. സ്വർണ്ണ കടത്ത് കേസിൽ കേരളത്തിലുള്ളവരും കേന്ദ്രത്തിലുമുള്ള ബിജെപി നേതാക്കൾ ഇടനിലക്കാരായുണ്ട്. കേരളത്തിലെ ബിജെപി നേതാക്കളിലെ പലരും ഇടനിലക്കാരാണ്. അവരുടെ ഇടപെടലിൽ കൂടിയാണ് സിപിഎമ്മുമായി ചേർന്ന് അന്ന് കേസ് പൂട്ടിക്കെട്ടിയത്.
മുഖ്യമന്ത്രിയുടേയും ഓഫീസിന്റെയും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കേസെടുത്ത് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ തയ്യാറാകണം. ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം വന്നപ്പോൾ ആരോപണവിധേയയുടെ കയ്യിൽ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടിക്ക് ഒരു രീതി പിണറായിക്ക് മറ്റൊരു നീതിയെന്നത് പറ്റുമോയെന്നും സതീശൻ ചോദിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തലിൽ നിയമനടപടി ആലോചിക്കുന്നുണ്ട്. സമരവുമായി മുന്നോട്ട് പോകും. കേന്ദ്ര ഏജൻസികൾ എന്ത് തീരുമാനമെടുക്കുമെന്നാണ് നോക്കുന്നതെന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam