
തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻ കരുതലും ജാഗ്രതയും വേണമെന്നോര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയില്‍ നിന്നുമെത്തിയ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ച സമയത്ത് തന്നെ മുൻകരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണ്.
മങ്കിപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാവരും മാസ്‌ക് ധരിക്കുന്നതും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കൊവിഡിനെ പോലെ മങ്കിപോക്‌സിനേയും പ്രതിരോധിക്കാനാകുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു.
Monkeypox : മങ്കിപോക്സ് പടരുന്നു ; കുട്ടികളിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത്...
രാജ്യത്തെ ആദ്യ മങ്കി പോക്സ് രോഗം സംസ്ഥാനത്ത് ഇന്നാണ് സ്ഥിരീകരിച്ചത്. യു.എ.ഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിയായ 35കാരൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാളോട് അടുത്ത സമ്പർക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി തുടങ്ങി. രോഗം സ്ഥിരീകരിച്ചതോടെ കേന്ദ്ര സംഘം കേരളത്തിലെത്തും. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിയായ 35കാരൻ ലക്ഷണം കണ്ടയുടൻ ചികിത്സ തേടി നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. സാംപിൾ പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം മങ്കിപോക്സ് ആണെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ മാതാപിതാക്കൾ നിരീക്ഷണത്തിലാണ്. വിമാനത്തിൽ 11 പേർ അടുത്ത സമ്പർക്ക പട്ടികയിലുണ്ട്. യാത്രയക്ക് മുൻപ് മങ്കി പോക്സ് രോഗയുമായി അടുത്ത സമ്പർക്കത്തിൽ വന്നതോടെയാണ് 35കാരനും രോഗം ബാധിച്ചത്. 21 ദിവസമാണ് രോഗം ബാധിച്ചാൽ ഇൻക്യൂബോഷൻ പിരീഡ്.
'രോഗി വിദേശത്ത് നിന്നെത്തിയത് മുൻ കരുതലുകൾ സ്വീകരിച്ച്, മങ്കി പോക്സിൽ ആശങ്ക വേണ്ട' : ആരോഗ്യ മന്ത്രി
രോഗി വിദേശത്ത് നിന്നെത്തിയത് മുൻ കരുതലുകൾ സ്വീകരിച്ച്, മങ്കി പോക്സിൽ ആശങ്ക വേണ്ട' : ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി വിദേശത്ത് നിന്നും എത്തിയത് മുൻ കരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നിരുന്നാലും വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരമറിയിച്ചു. വീട്ടിലുള്ളവരെയും രോഗി, കൊല്ലത്ത് ആദ്യം പോയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ടാക്സി ഡ്രൈവറെയും അടക്കം പ്രൈമറി കോണ്ടാക്ടിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രിയറിയിച്ചു.