നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് ഇനിയും സമയം വേണം, വിചാരണക്കോടതി റിപ്പോർട്ട് സുപ്രീംകോടതിയിൽ 

Published : Aug 03, 2023, 09:37 PM ISTUpdated : Aug 03, 2023, 09:42 PM IST
നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് ഇനിയും സമയം വേണം, വിചാരണക്കോടതി റിപ്പോർട്ട് സുപ്രീംകോടതിയിൽ 

Synopsis

സാക്ഷി വിസ്താരത്തിന് മൂന്ന് മാസം കൂടി വേണമെന്നാണ് വിചാരണക്കോടതിയുടെ ആവശ്യം. 

ദില്ലി : നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ 2014 മാർച്ച് 31 വരെ സമയം നീട്ടി ചോദിച്ച് വിചാരണക്കോടതി. ഇത് സംബസിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സാക്ഷി വിസ്താരത്തിന് മൂന്ന് മാസം കൂടി വേണമെന്നും  വിചാരണക്കോടതി ആവശ്യപ്പെട്ടു. 

അതേ സമയം, നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നാണ് ദിലീപിന്റെ വാദം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ദിലീപ് നിലപാടറിയിച്ചത്. അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന ജസ്റ്റിസ് കെ.ബാബുവിന്റെ ചോദ്യത്തിന് വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നും, തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നുമായിരുന്നു അന്ന് ദിലീപ് നൽകിയ മറുപടി. 

'പൊലീസ് മേധാവിയാകാത്തതില്‍ നിരാശയില്ല'; സേനയില്‍ യാതൊരു വിവേചനവും നേരിട്ടിട്ടില്ലെന്നും ബി സന്ധ്യ

 

 

asianet

 


 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്