Asianet News MalayalamAsianet News Malayalam

'പൊലീസ് മേധാവിയാകാത്തതില്‍ നിരാശയില്ല'; സേനയില്‍ യാതൊരു വിവേചനവും നേരിട്ടിട്ടില്ലെന്നും ബി സന്ധ്യ

ഐപിഎസ് ഉദ്യോഗസ്ഥയെന്നതിലുപരി എഴുത്തുകാരി കൂടിയാണ് ബി.സന്ധ്യ. ഇനി എഴുത്തു ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം.

dgp b sandhya says about police chief post joy
Author
First Published May 31, 2023, 8:09 AM IST

തിരുവനന്തപുരം: പൊലീസ് മേധാവിയാകാത്തതില്‍ നിരാശയില്ലെന്ന് ഡിജിപി ബി സന്ധ്യ. എന്തുകൊണ്ട് പൊലീസ് മേധാവിയാക്കിയില്ലെന്നതിന് മറുപടി പറയേണ്ടത് ഉത്തരവാദപ്പെട്ടവരാണെന്നും വനിത എന്ന നിലയില്‍ സേനയില്‍ യാതൊരു തരത്തിലുമുള്ള വിവേചനവും നേരിട്ടിട്ടില്ലെന്നും സന്ധ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബ്രഹ്‌മപുരത്തുണ്ടായ തീപിടുത്തം, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ അടിക്കടിയുണ്ടായ തീപിടുത്തം, താനൂര്‍ ബോട്ടപകടം ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നെന്നും ബി സന്ധ്യ പറഞ്ഞു. ബ്രഹ്‌മപുരത്തെ തീ കെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് കാണുന്നതെന്നും സന്ധ്യ പറഞ്ഞു. സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയത് കുറ്റപത്രത്തിലെ അപാകത കൊണ്ടല്ല. എത്രയോ കേസുകളില്‍ വധശിക്ഷ കോടതി റദ്ദാക്കിയിട്ടുണ്ട്. ജിഷ കൊലക്കേസ് അന്വേഷണം, നടിയെ ആക്രമിച്ച കേസ് വിവാദമായ ഈ കേസുകളില്‍ പ്രതികരണത്തിനില്ലെന്നും ബി സന്ധ്യ പറഞ്ഞു. 

ഇന്നാണ് ബി സന്ധ്യ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥയെന്നതിലുപരി എഴുത്തുകാരി കൂടിയാണ് ബി.സന്ധ്യ. ഇനി എഴുത്തു ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. 34 വര്‍ഷത്തെ സേവനത്തിനിടെ ക്രമസമാധാനചുമതല, ക്രൈം ബ്രാഞ്ച്, ട്രെയിനിംഗ് തുടങ്ങി നിരവധി മേഖലയില്‍ വ്യക്ത മുദ്രപതിപ്പിച്ചാണ് ബി.സന്ധ്യയുടെ പടിയിറക്കം.
 

പിഎസ്‍സി പരീക്ഷയിലെ ചോദ്യങ്ങള്‍ സ്വകാര്യ പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള 'ഈച്ചക്കോപ്പി'; പരാതി 
 

 

Follow Us:
Download App:
  • android
  • ios