യുഡിഎഫിന് മുന്നിൽ ഉപാധികളുമായി പിവി അൻവർ, നിയമസഭ തെരഞ്ഞെടുപ്പിൽ ജയ സാധ്യതയുള്ള സീറ്റ് വേണം

Published : May 27, 2025, 07:27 AM ISTUpdated : May 27, 2025, 07:48 AM IST
യുഡിഎഫിന് മുന്നിൽ ഉപാധികളുമായി പിവി അൻവർ, നിയമസഭ തെരഞ്ഞെടുപ്പിൽ ജയ സാധ്യതയുള്ള സീറ്റ് വേണം

Synopsis

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സീറ്റിലാണ് അൻവറിന്റെ കണ്ണ്. 

മലപ്പുറം : യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൌക്കത്തിനെ പ്രഖ്യാപിച്ചതോടെ പി.വി. അൻവർ ഉടക്കിൽ. തന്റെ എതിർപ്പിനെ അവഗണിച്ച് ആര്യാടൻ ഷൌക്കത്തിനെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച യുഡിഎഫിന് മുന്നിൽ, പിന്തുണക്കണമെങ്കിൽ തന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന ഉപാധി വെച്ചിരിക്കുകയാണ്  അൻവർ.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള യുഡിഎഫ് സീറ്റിലാണ് അൻവറിന്റെ കണ്ണ്. മത്സരിക്കാൻ ജയ സാധ്യത ഉള്ള സീറ്റ് വേണമെന്നും ഇക്കാര്യം കോൺഗ്രസുമായി സംസാരിക്കണമെന്നും തന്നെ വന്ന് കണ്ട മുസ്ലീം ലീഗ് നേതാക്കളോട് അൻവർ ആവശ്യപ്പെട്ടതായാണ് വിവരം. പരിഗണിക്കാമെന്ന് ലീഗ് നേതൃത്വം ഉറപ്പ് നൽകിയതായാണ് സൂചന. അൻവർ ഇന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ  കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തും. യുഡിഎഫ് പ്രവേശനവും സീറ്റ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. അൻവറിനെ കൂടെ നിർത്താനാണ് നിലവിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് താല്പര്യം.

എന്നാൽ ആര്യാടൻ ഷൌക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷവും സ്ഥാനാത്ഥിക്ക് തിരിച്ചടിയാകുന്ന രീതിയിൽ വലിയ ആരോപണങ്ങൾ ഉയർത്തിയ അൻവറിനെ ഉൾക്കൊള്ളുന്നതിൽ കോൺഗ്രസിൽ ഭിന്നത തുടരുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് അൻവറിനെ പിണക്കേണ്ട എന്ന് കോൺഗ്രസിലെ ഒരു വിഭാഗവും പറയുന്നു. പരസ്യമായി സ്ഥാനാർത്ഥിക്കെതിരെ രംഗത്ത് വന്ന അൻവറിനെ ഇനി എങ്ങിനെ സഹകരിപ്പിക്കും എന്നതിലാണ് ആശങ്ക. 


 

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു