നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്സിനും ഡോക്ടർക്കും രണ്ടംഗ സംഘത്തിന്റെ മർദ്ദനം; നഴ്സിന് ഗുരുതര പരിക്ക്

Published : Jun 22, 2022, 07:00 AM ISTUpdated : Jun 22, 2022, 12:11 PM IST
നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്സിനും ഡോക്ടർക്കും രണ്ടംഗ സംഘത്തിന്റെ മർദ്ദനം; നഴ്സിന് ഗുരുതര പരിക്ക്

Synopsis

കമ്പി വടികൾ ഉപയോഗിച്ചായിരുന്നു മർദനം. ആശുപത്രിയിൽ ഒപി ബഹിഷ്കരിക്കാനാണ് കെ ജി എം ഒ എ യുടെ തീരുമാനം

കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ യുവാക്കളുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും , ഡോക്ടർ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്നാരോപിച്ചായിരുന്നു യുവാക്കളുടെ ആക്രമണം. കമ്പി വടികൾ ഉപയോഗിച്ചായിരുന്നു മർദനം. ആശുപത്രിയിൽ ഒപി ബഹിഷ്കരിക്കാനാണ് കെ ജി എം ഒ എ യുടെ തീരുമാനം. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ ജി എം ഒ എ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗണേഷിനെ തള്ളി, ലൈസൻസ് ലഭിക്കാനുള്ള കാലതാമസം കുറയ്ക്കും, വൻ മാറ്റവുമായി എംവിഡി, സ്വാഗതം ചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഉടമക‌ൾ
കൈയൂക്കുള്ളവൻ കാര്യക്കാരനോ? വസ്ത്ര വ്യാപാര സ്ഥാപനത്തിനു മുന്നിലുണ്ടായിരുന്ന പെട്ടിക്കട പൊളിച്ചുനീക്കി, പ്രതിഷേധം