നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയെന്ന് വ്യാജരേഖ: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

Published : Jul 03, 2023, 01:43 PM ISTUpdated : Jul 03, 2023, 03:55 PM IST
നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയെന്ന് വ്യാജരേഖ: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

Synopsis

ബാലസംഘം കടയ്ക്കൽ കോ ഓർഡിനേറ്ററായിരുന്നു സമീഖാൻ. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്

കൊല്ലം: നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാട്ടിയ കേസിൽ കൊല്ലത്ത് ഡി വൈ എഫ് ഐ പ്രവർത്തകൻ പിടിയിലായി. കൊല്ലം കടയ്ക്കൽ സ്വദേശി സമിഖാൻ (21) ആണ് അറസ്റ്റിലായത്. 2021 - 22 ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കിയെന്നാണ് കേസ്. പ്രവേശനം ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സൈബർ സെൽ പരിശോധനയിൽ രേഖ കൃത്രിമമാണെന്ന് തെളിഞ്ഞു.

Read More: കൊച്ചിയില്‍ അയല്‍ക്കൂട്ടങ്ങളുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങളുടെ ലോണ്‍ തട്ടിപ്പ്; അന്വേഷണം

ഇതോടെയാണ് സമിഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സമീഖാനെ അറസ്റ്റ് ചെയ്തത്. ബാലസംഘം കടയ്ക്കൽ കോ ഓർഡിനേറ്ററായിരുന്നു സമീഖാൻ. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ സമീഖാന് വെറും 16 മാർക്കാണ് ലഭിച്ചത്. ഇത് 468 ആക്കി വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.

മഹാരാജാസ് കോളേജിലെ വ്യാജരേഖാ കേസും കായംകുളം എംഎസ്എം കോളേജിലെ വ്യാജരേഖാ കേസും എസ്എഫ്ഐയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് സമിഖാന്റെ അറസ്റ്റും ഉണ്ടായത്. വ്യാജരേഖ ഉണ്ടാക്കിയ സമിഖാൻ പ്രവേശനം ലഭിക്കാതെ കോടതിയെ സമീപിച്ചതോടെയാണ് ഇക്കാര്യത്തിൽ കുടുക്കിലായത്. കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയാണ് വ്യാജരേഖയെന്ന കണ്ടെത്തലിലേക്ക് നയിച്ചതെന്നത് കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകന് കനത്ത തിരിച്ചടിയായി. സംഭവത്തെ രാഷ്ട്രീയമായി വിമർശിച്ച് കൊണ്ട് കെഎസ്‌യു രംഗത്ത് വന്നിട്ടുണ്ട്.

Read More: ​​​​​​​നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ഓറിയോൺ ഏജൻസി ഉടമ പിടിയിൽ, ബി.കോം ഡിഗ്രി ഉൾപ്പെടെ 5 വ്യാജരേഖകൾ

PREV
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം