നീറ്റ് യുജി: കേരളത്തിൽ ഒന്നാമത് കോഴിക്കോട് സ്വദേശി ദീപ്‍നിയ, 109ാം റാങ്ക്

Published : Jun 14, 2025, 02:36 PM ISTUpdated : Jun 14, 2025, 02:54 PM IST
Deepniya

Synopsis

കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയവരിൽ 73328 പേർ യോഗ്യത നേടി.

തിരുവനന്തപുരം: നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ പരീക്ഷ എഴുതിയവരിൽ ഒന്നാമത് എത്തിയത് ദീപ്‍നിയ ഡി ബിയാണ്. 109ആം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്. കോഴിക്കോട് സ്വദേശിയാണ് ദീപ്‌നിയ. പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിലാണ് പരിശീലനം നേടിയത്. കേരളത്തിൽ നിന്ന് ആരും ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ടില്ല.

ആകെ 22,09,318 പേരാണ് ഇത്തവണ നീറ്റ് യുജി പരീക്ഷയെഴുതിയത്. 12,36,531 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയവരിൽ 73,328 പേർ യോഗ്യത നേടി.

രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. മധ്യപ്രദേശിൽ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്‌ണ ജോഷിക്കാണ് മൂന്നാം റാങ്ക്. ആദ്യ പത്ത് റാങ്കിലെ പെണ്‍കുട്ടി അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗർവാളാണ്.

 

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു