നെന്മാറ ഇരട്ടക്കൊലയ്ക്ക് പിന്നാലെ കാണാതായ 2 പേരെ കണ്ടെത്തി പൊലീസ്;കേസിൽ നിർണായകം;നാടുവിട്ടത് ചെന്താമരയെ ഭയന്ന്

Published : Mar 03, 2025, 05:07 PM IST
നെന്മാറ ഇരട്ടക്കൊലയ്ക്ക് പിന്നാലെ കാണാതായ 2 പേരെ കണ്ടെത്തി പൊലീസ്;കേസിൽ നിർണായകം;നാടുവിട്ടത് ചെന്താമരയെ ഭയന്ന്

Synopsis

പാലക്കാട് നെന്മാറ ഇരട്ടക്കൊലയ്ക്ക് പിന്നാലെ പോത്തുണ്ടിയിൽ നിന്ന് കാണാതായ രണ്ട് പേരെ കണ്ടെത്തി പൊലീസ്, കേസിൽ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത് സാക്ഷികൾ കുറുമാറാതിരിക്കാനാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി സാക്ഷികൾ പറയുന്നു. ആരും കൂറുമാറില്ലെന്നും കേസിനൊപ്പം നിൽക്കുമെന്നും കോടതിയിൽ എത്തിയ സാക്ഷികൾ വ്യക്തമാക്കി. അതേസമയം കേസിൽ രണ്ടു സാക്ഷികളെ കൂടി പൊലീസ് കണ്ടെത്തി. ഇതിൽ ദൃക്‌സാക്ഷിയുണ്ടെന്ന സൂചനയുണ്ട്. കൊലപാതകത്തിനു ശേഷം പ്രദേശത്ത് നിന്ന് കാണാതായവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോഴാണ് ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്. ചെന്താമര അപായപ്പെടുത്തുമെന്ന് ഭയന്നാണ് പൊലീസിന് ഇവർ മൊഴി നൽകാതിരുന്നതെന്നാണ് വിവരം.
 

PREV
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും