പ്രളയ പുനരധിവാസം നെതര്‍ലാന്‍റ്സ് മാതൃകയില്‍; വിദേശ സന്ദര്‍ശനം ഫലപ്രദം: പിണറായി

Published : May 20, 2019, 11:59 AM ISTUpdated : May 20, 2019, 12:47 PM IST
പ്രളയ പുനരധിവാസം നെതര്‍ലാന്‍റ്സ് മാതൃകയില്‍; വിദേശ സന്ദര്‍ശനം ഫലപ്രദം: പിണറായി

Synopsis

പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃക വിദേശ രാജ്യങ്ങളിലുണ്ട്. നെതര്‍ലാന്‍റ്സിൽ നിന്നുള്ള ആ മാതൃകകൾ കേരളം ഉൾക്കൊള്ളും. 

തിരുവനന്തപുരം: യൂറോപ്യൻ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദര്‍ശനം ഫലപ്രദമായിരുന്നു. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകൾ വിദേശ രാജ്യങ്ങളിലുണ്ട്. 

പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും നെതര്‍ലാന്‍റ് മികച്ച പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. നെതര്‍ലാന്‍റ്സിൽ നിന്നുള്ള ആ മാതൃകകൾ കേരളം ഉൾക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  പ്രളയ പുനര്‍നിര്‍മ്മാണത്തിന് അഡീഷണൽ ചീഫ് സെക്രട്ടറി ഉടൻ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൃഷി വനപരിപാലനം മുതൽ പരിസ്ഥിതി മുൻനിര്‍ത്തിയുള്ള ടൂറിസം പദ്ധതികൾക്ക് വരെയുള്ള വിവിധ സാധ്യതകളാണ് വിവി ചര്‍ച്ച ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു. നെതര്‍ലാന്‍റ്സിൽ നിന്നുള്ള വ്യവസായികളുടെയും മറ്റ് സംരംഭകരുടേയും യോഗത്തിൽ വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാനുള്ള സന്നദ്ധത അവര്‍ അറിയിച്ചിട്ടുണ്ട്. 

ജല, കാര്‍ഷിക, സമുദ്രതല സംരംഭങ്ങളിൽ ഡച്ച് കമ്പനികളുടെ സഹായത്തോടെ വൻ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്