കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു

Published : Jan 05, 2021, 08:25 PM ISTUpdated : Jan 05, 2021, 08:37 PM IST
കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു

Synopsis

കൊല്ലം കല്ലുവാതുക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപം വീട്ടുപറമ്പിൽ കരിയില കൂട്ടത്തിനിടയിൽ നിന്ന് രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 

തിരുവനന്തപുരം: കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു. തിരുവനന്തപുരം എസ് എടി ആശുപത്രിയില്‍വെച്ചായിരുന്നു മരണം. കൊല്ലം കല്ലുവാതുക്കൽ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിൽ നിന്ന് രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് കിലോ തൂക്കമുളള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. 

കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് വീട്ടുടമ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ദേഹമാസകലം കരിയിലയും പൊടിയും മുടിയ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. 

PREV
click me!

Recommended Stories

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം
പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി