അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

By Web TeamFirst Published Mar 22, 2020, 1:00 PM IST
Highlights

കോട്ടത്തറ ആശുപത്രിയിലെത്തിയപ്പോൾ കുട്ടി മരിച്ചിരുന്നതിനാൽ പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. കൊളപ്പടിക ഊരിലെ വിനോദ് , പുഷ്പ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ആശുപത്രിയിലെത്തിയപ്പോൾ കുട്ടി മരിച്ചിരുന്നതിനാൽ പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അട്ടപ്പാടിയിൽ ഈ വർഷത്തെ മൂന്നാമത്തെ ശിശുമരണം ആണിത്.

click me!