അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം: അഞ്ച് മാസം പ്രായമുള്ള ഗർഭസ്ഥശിശു മരിച്ചു

Published : Jun 21, 2022, 08:02 PM ISTUpdated : Jun 21, 2022, 08:18 PM IST
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം: അഞ്ച് മാസം പ്രായമുള്ള ഗർഭസ്ഥശിശു മരിച്ചു

Synopsis

ആഴ്ച്ച മാത്രം വളർച്ചയുണ്ടായിരുന്ന ശിശുവിനെ പ്രത്യേക നിരീക്ഷണസംവിധാനത്തിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.   

പാലക്കാട്: അട്ടപ്പാടിയിൽ അഞ്ചു മാസം പ്രായമുള്ള ആദിവാസി ഗർഭസ്ഥ ശിശു മരിച്ചു.  ഒസത്തിയൂരിലെ പവിത്ര - വിഷ്ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരണപ്പെട്ടത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു പവിത്ര പെണ്കുഞ്ഞിന് ജന്മം നൽകിയത്. ഗർഭം അഞ്ചാം മാസം എത്തിയപ്പോൾ ആയിരുന്നു പ്രസവം. 25 ആഴ്ച്ച മാത്രം വളർച്ചയുണ്ടായിരുന്ന ശിശുവിനെ പ്രത്യേക നിരീക്ഷണസംവിധാനത്തിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. ഫ്ലൂയിഡ് കുറഞ്ഞതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് പവിത്രയെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും