അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

Published : Sep 04, 2020, 10:05 PM ISTUpdated : Sep 05, 2020, 12:29 AM IST
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

Synopsis

ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കുട്ടിക്ക് ഒന്നര കിലോയിൽ താഴെ മാത്രമായിരുന്നു തൂക്കം. കുട്ടിയെ വിദഗ്ധ പരിശോനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി വെള്ളിയാഴ്ച്ച മരിച്ചു. 

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പലകയൂർ സ്വദേശികളായ ദമ്പതിമാരുടെ പെൺകുട്ടിയാണ് മരിച്ചത്. ബുധനാഴ്ച്ചയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. 

ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കുട്ടിക്ക് ഒന്നര കിലോയിൽ താഴെ മാത്രമായിരുന്നു തൂക്കം. കുട്ടിയെ വിദഗ്ധ പരിശോനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി വെള്ളിയാഴ്ച്ച മരിച്ചു. ഇതോടെ, അട്ടപ്പാടിയിൽ ഈ വര്‍ഷം മരിച്ച ശിശുകളുടെ എണ്ണം പതിനൊന്ന് ആയി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സീറ്റ് നിഷേധിച്ചതോടെ പാർട്ടി വിട്ടു, പിവി അൻവറിനൊപ്പം ചേർന്നു, ബിജെപിയിലുമെത്തി; എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്
നിപ്പ രോഗി പ്രത്യേക ഐസൊലേഷൻ വാർഡിൽ, എസ്.ഡി.എസ് വാർഡിലേക്കുള്ള പ്രവേശനവും പാർക്കിംഗും നിരോധിച്ചു, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയന്ത്രണം