'അശ്രദ്ധയും അവഗണനയും, അന്ന് അച്ചുപൂട്ടൽ വക്കിലെത്തിയ സ്കൂളുകൾ, ഇന്ന്....' കുറിപ്പും ചിത്രവുമായി മുഖ്യമന്ത്രി

Published : Feb 13, 2025, 06:28 PM IST
'അശ്രദ്ധയും അവഗണനയും, അന്ന് അച്ചുപൂട്ടൽ വക്കിലെത്തിയ സ്കൂളുകൾ, ഇന്ന്....' കുറിപ്പും ചിത്രവുമായി മുഖ്യമന്ത്രി

Synopsis

20 കോടി രൂപ ചെലവിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.

തിരുവനന്തപുരം: പെരളശ്ശേരി എകെജി സ്മാരക ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഫെബ്രുവരി 15 -നു ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി. കെട്ടിടത്തിന്റെ പഴയതും പുതിയതുമായ ചിത്രം പങ്കുവച്ചാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ കുറിപ്പ്.  20 കോടി രൂപ ചെലവിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത നേട്ടങ്ങളുമായി കുതിപ്പു തുടരുകയാണ് എന്ന് തുടങ്ങുന്ന കുറിപ്പിൽ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്കൂളുകൾ ലോകശ്രദ്ധ നേടുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി പൊതുവിദ്യാലയങ്ങളെ മാറ്റാൻ എൽഡിഎഫ് സർക്കാരിനു സാധിച്ചുവെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.

 മുഖ്യമന്ത്രിയുടെ കുറിപ്പിങ്ങനെ..

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത നേട്ടങ്ങളുമായി കുതിപ്പു തുടരുകയാണ്. കഴിഞ്ഞ എട്ടു വർഷങ്ങൾക്കിടയിൽ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ സ്വപ്നതുല്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്കു സാധിച്ചു. പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വിദ്യാലയങ്ങളെ ആധുനികവൽക്കരിച്ചും പഠന സമ്പ്രദായങ്ങൾ നവീകരിച്ചുമാണ് കേരളം മുന്നോട്ടു പോകുന്നത്. പെരളശ്ശേരി എ.കെ.ജി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഫെബ്രുവരി 15 -നു ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്നത് 20 കോടി രൂപ ചെലവിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ്. 

5 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇതിനകം കഴിഞ്ഞു. അശ്രദ്ധയും അവഗണനയും കാരണം തകർച്ച നേരിടുകയും വിദ്യാർത്ഥികളുടെ അഭാവത്തിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടേണ്ടി വരികയും ചെയ്തിരുന്ന അവസ്ഥയിൽ നിന്നും ലോകശ്രദ്ധ നേടുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി  പൊതുവിദ്യാലയങ്ങളെ മാറ്റാൻ എൽഡിഎഫ് സർക്കാരിനു സാധിച്ചു. വിദ്യാലയത്തിന്റെ ഈ നേട്ടം പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ വ്യക്തിപരമായ സന്തോഷം കൂടിയാണ്. എല്ലാവർക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്. അതു സാക്ഷാൽക്കരിക്കാനായി നിശ്ചയദാർഢ്യത്തോടെ സർക്കാർ മുന്നോട്ടു പോകും.

'രോഗത്തിന് മുമ്പില്‍ സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല' എല്ലാവരും കാന്‍സർ സ്‌ക്രീനിംഗ് നടത്തണം: സ്പീക്കർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പള്ളിക്കലിനെ കണ്ണീരിലാഴ്ത്തി മൂന്ന് മാസത്തിന് ശേഷം ആദര്‍ശും വിടവാങ്ങി, ഥാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി
ഇനി ഞാനൊരു വാക്ക് പറയട്ടെ 'ബ്ലുപ്രിന്റ്'..! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ട്രോളുമായി ശിവന്‍കുട്ടി