മതങ്ങളുടെ പരസ്പര ബന്ധം നിലനിർത്തണം, നിർബന്ധിത മതപരിവർത്തനം പാടില്ല; ഓർത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷൻ

Published : Sep 18, 2021, 05:48 PM ISTUpdated : Sep 18, 2021, 06:20 PM IST
മതങ്ങളുടെ പരസ്പര ബന്ധം നിലനിർത്തണം, നിർബന്ധിത മതപരിവർത്തനം പാടില്ല; ഓർത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷൻ

Synopsis

സഭാതർക്ക വിഷയങ്ങളിൽ നിലവിലെ നിലപാട് തുടരുമെന്നും മലങ്കര സഭയുടെ ഭരണഘടന അം​ഗീകരിക്കാതെ ഐക്യം സാധ്യമല്ലെന്നും മാർ സേവേറിയോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പത്തനംതിട്ട: ഒരു മതവും നിർബന്ധിത പരിവർത്തനം പ്രോത്സാഹിപ്പിക്കരുതെന്ന് ഓർത്തഡോക്സ് സഭയുടെ പുതിയ പരാമാധ്യക്ഷൻ മാത്യൂസ് മാർ സേവേറിയോസ്. മതങ്ങളുടെ പരസ്പര ബന്ധം നിലനിർത്തണം. സഭാതർക്ക വിഷയങ്ങളിൽ നിലവിലെ നിലപാട് തുടരുമെന്നും മലങ്കര സഭയുടെ ഭരണഘടന അം​ഗീകരിക്കാതെ ഐക്യം സാധ്യമല്ലെന്നും മാർ സേവേറിയോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സഭയുടെ നിലപാടുകളിൽ ഉറച്ചു നിൽക്കും. മലങ്കര സഭയുടെ ഭരണഘടന അം​ഗീകരിക്കാതെ ഐക്യം സാധ്യമല്ല. ഭിന്നിച്ചു നിൽക്കുന്നവർ 1934 ലെ ഭരണഘടന അം​ഗീകരിക്കണമെന്നും മാത്യൂസ് മാർ സേവേറിയോസ് പ്രതികരിച്ചു.

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം