ശബരിമലയിൽ പുതിയ മാറ്റം; കാനന പാത വഴി വരുന്നവർക്ക് പ്രത്യേക പാസ് നിർത്തലാക്കി, തിരക്ക് മൂലമെന്ന് ദേവസ്വം ബോർഡ്

Published : Dec 31, 2024, 08:21 PM ISTUpdated : Dec 31, 2024, 08:31 PM IST
ശബരിമലയിൽ പുതിയ മാറ്റം; കാനന പാത വഴി വരുന്നവർക്ക് പ്രത്യേക പാസ് നിർത്തലാക്കി, തിരക്ക് മൂലമെന്ന് ദേവസ്വം ബോർഡ്

Synopsis

ഇന്നലെ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകളാണ് കാനനപാത വഴി എത്തിയതെന്നും ഈ സാഹചര്യത്തിൽ പ്രത്യേക പാസ് താൽക്കാലികമായി മാത്രമാണ് നിർത്തലാക്കുന്നതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.  

പത്തനംതിട്ട: ശബരിമല ദർശനത്തിനായി‌ കാനന പാത വഴി വരുന്ന ഭക്തർക്ക് നൽകുന്ന പ്രത്യേക പാസ് നിർത്തലാക്കി. വർധിച്ചു വരുന്ന തിരക്ക് പരിഗണിച്ചാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. ഇന്നലെ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകളാണ് കാനനപാത വഴി എത്തിയതെന്നും ഈ സാഹചര്യത്തിൽ പ്രത്യേക പാസ് താൽക്കാലികമായി മാത്രമാണ് നിർത്തലാക്കുന്നതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

കാനനപാത വഴി ഭക്തർക്ക് വരാം. എന്നാൽ പ്രത്യേക പാസ് മൂലം ലഭിച്ച പരിഗണനകൾ ലഭിക്കില്ല. ക്യു നിൽക്കാതെ നേരിട്ട് പതിനെട്ടാം പടിക്ക് സമീപം വരെ കയറ്റി വിടില്ല. ഈ തീരുമാനം നടപ്പാക്കി തുടങ്ങി. ഇന്നലെ 5000 പ്രതീക്ഷിച്ച സ്ഥാനത്ത് 22000 പേർ എത്തിയെന്നാണ് ബോർഡ് പറയുന്നത്. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ശബരിമലദർശനത്തിനായി പ്രത്യേക പാസ് നൽകിയത്. ഇതാണ് വർധിച്ച തിരക്ക് മൂലം നിർ‌ത്തിയത്. 

ഉമ തോമസ് അപകടം: കേസിൽ അഞ്ച് പേരെ പ്രതി ചേർത്തു, വേദി നി‍ർമിച്ചത് അശാസ്ത്രീയമായിട്ടെന്ന് റിമാൻഡ് റിപ്പോ‍ർട്ട്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സൌദിയിൽ കുടുങ്ങിയവരിൽ രോഗികളും ഗർഭിണികളും കുട്ടികളും, മലയാളികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് ജി. ദേവരാജൻ
മാസപ്പടിക്കേസിലെ ഹൈക്കോടതി വിധി: പ്രതികരണവുമായി മാത്യു കുഴൽനാടൻ, സർക്കാർ നിലപാട് ശരിയെന്ന് സണ്ണി ജോസഫ്